ഗവ. മാപ്പിള വി.എച്ച്.എന്.എസ് കൊയിലാണ്ടിയിലെ പ്രവേശനോത്സവം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രശസ്ത മിമിക്രി കലാകാരനും അഭിനേതാവുമായ മണിദാസ് പയ്യോളി ആട്ടവും പാട്ടുമായി കുട്ടികളുമായി സംവദിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്യുകയുണ്ടായി. കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇ.കെ. ഷൈനി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.
കെ.ഷിജു (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ )
യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) കെ.കെ.ചന്ദ്രൻ മാസ്റ്റർ, എം.ബീന തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment