ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMbv3ipE_KNbMqPUcUikN-Gx-i1-g64-ZKMWQRMQLTKfEuadEL-9sGH6Nan3I7CSg6p8p85MuuyI1tjM1-8mQjZ1RfGk17vUMWu9M22lZJB_b08M-oraiuhIB9onL2r1o1Bb2woSkU8iUc/s320/IMG-20190626-WA0000.jpg) |
ലഹരി വിരുദ്ധ സൈക്കിൾ റാലി |
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡുകളുമായി നഗരത്തിലൂടെ വിദ്യാർത്ഥികളും അധ്യാപകരും സൈക്കിൾ റാലി നടത്തി. റാലിയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ ?വിദ്യാർത്ഥികൾക്കായ് അഡീഷനൽ സബ് ഇൻസ്പെക്ടർ പി.എം സാമ്പു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.. .
.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii5eF-5oobH2-RLmNzyY7Qd3h0KPJcUicxtnnvwRiofw7AyjikpKaPvR63kzjfINhfeYH_oj5wIk_otuo4zgD0pdEN1EvDZZCUFYyUaMeLmtVQORqfsIEoYIVv00sUHjJZbM-aGhQ3xkcA/s320/IMG_2212.JPG) |
ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിക്കുന്നു |
വിദ്യാലയ ജാഗ്രതാ സമിതിയും ലഹരിവിരുദ്ധ ക്ലബും സംയുക്തമായി നടത്തിയ ചടങ്ങിൽ പ്രധാനാധ്യാപിക കെ.കെ ചന്ദ്രമതി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. സി. ജയരാജ്, ഷബുല അസീസ് . എൻ.മോളി ( സീനിയർ അസിസ്റ്റന്റ് ) ഷൈനി.ഒ (കൺവീനർ, ലഹരി വിരുദ്ധ ക്ലബ്) , ശ്രീകല.കെ (കൺവീനർ ജാഗ്രതാ സമിതി ഷബ് ല.കെ, നിഷ കെ.ടി, ഷാജി.സി.കെ, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCJCojH43yXdPftULteEmZs5hlT217KBl4pr0DybqIqNyPEcj0OBLAQqm4wO3qrV7i6WdlhcbOEdhFcHx9R33KGBBzcEg9rjqt2_Nn2fgRECQ3wDSS5OJG1ujkfn3gqlAuMebnFFqjPQXm/s320/IMG-20190626-WA0001.jpg) |
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എ.എസ്.ഐ. സാബു.പി.എം നയിക്കുന്നു.. |
No comments:
Post a Comment