പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മേലൂർ ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.നോട്ട് പേന, പെൻസിൽ ഇവ ഉൾപ്പെട്ട ഓരോ കിറ്റുകളായി നൂറ്റിമുപ്പതിൽപരം വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.വി.എച്ച് എസ് സി വിഭാഗം പ്രിൻസിപ്പൾ എം .ബീന സ്വാഗതം പറഞ്ഞു പി.ടി.എ പ്രസിഡന്റ് യു.കെ രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മഠാധിപതി സുന്ദരാനന്ദ സ്വാമിജിയെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി പി.കെ.ബാബു, പി എം സുരേഷ്, പ്രകാശൻ പി.വി എന്നിവർ സംസാരിച്ചു.
![]() |
കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ശ്രീരാമകൃഷ്ണമഠത്തിന്റെ വകയായി മഠാധിപതി സ്വാമി സുന്ദരാനന്ദ പഠനോപകരണ വിതരണം ചെയ്യുന്നു. |
No comments:
Post a Comment