Sunday 7 July 2019

ജീവിതത്തിലേക്കുള്ള ഏപ്ലസ് പടവുകൾ

ജീവിതത്തിലേക്കുള്ള
ഏപ്ലസ് പടവുകൾ
പടവുകൾ പദ്ധതി പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്യുന്നു.


           കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ജീവിതത്തിലേക്കുള്ള ഏ പ്ലസ് പടവുകൾ പദ്ധതിയുടെ ആദ്യ ശില്പശാല പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്തു. സമഗ്ര വ്യക്തിത്വ വികസനത്തിലൂടെ ജീവിത മൂല്യങ്ങൾ നേടി എല്ലാ കുട്ടികളും  അവരവരുടെ മികവ് കരസ്ഥമാക്കാനുള്ള ദീർഘകാല പദ്ധതിയാണ് പടവുകൾ. കഴിഞ്ഞവർഷം അഞ്ചാം തരത്തിൽ ആരംഭിച്ച ഈ പദ്ധതി കുട്ടികൾ പത്താം ക്ലാസ്സിലെത്തുന്ന 2023 ൽ ഒന്നാം ഘട്ടം പൂർത്തീകരിക്കും. ഖത്തർ കൊയിലാണ്ടി മുസ്ലീം വെൽഫെയർ അസോസിയേഷനാണ്  ഈ ദീർഘകാല പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കുട്ടികൾക്ക് വീടുകളിൽ പഠനത്തിന് ഭൗതിക സാഹചര്യങ്ങൾ കൂടി ഒരുക്കി വിദ്യാർത്ഥികളുടെ സർവ്വോന്മുഖ  പുരോഗതി ഈ പദ്ധതി  ലക്ഷ്യം വെയ്ക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളും ഇംഗ്ലീഷ് ഹിന്ദി ഭാഷാ പ്രാവീണ്യവും നേടാനുതകുന്ന പ്രതിമാസ സഹവാസ ക്യാമ്പുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശില്പശാലയിൽ നിന്ന്
     
             ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷയായി. ഏ.കെ.അഷ്റഫ് സ്വാഗതം പറഞ്ഞു.  ഖത്തർ കൊയിലാണ്ടി ഭാരവാഹികളായ താഹബർഗൈവ, എ.അസീസ് അധ്യാപകരായ പി.കെ.ബാബു, കെ ബിന്ദു. തുടങ്ങിയവർ സാരിച്ചു.
'

No comments:

Post a Comment