Wednesday 31 July 2019

അക്ഷര തീരം പ്രകാശനം ചെയ്തു.

'അക്ഷര തീരം' പ്രകാശനം ചെയ്തു
'അക്ഷര തീരം' പ്രകാശനം കവി കല്പറ്റ നാരായണൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

             കൊയിലാണ്ടി ഗവ: മാപ്പിളവി.എച്ച്.എസ്.എസ് ൽ ആരംഭിച്ച 'അക്ഷരതീരം'ലിറ്റിൽമാഗസിന്റെപ്രകാശനംപ്രശസ്തസാഹിത്യരൻ കല്ലറ്റ നാരായണൻ നിർവ്വഹിച്ചു.        ഒരിക്കലും നശിക്കാത്തതാണ് അക്ഷരമെന്നും വിദ്യാർത്ഥികൾക്ക് എഴുതിത്തെളിയാനും   ഏറ്റവും പ്രഗത്ഭരായഎഴുത്തുകാരെസൃഷ്ടിക്കാനുമുള്ളവേദിയാണിതെന്നും കവി കല്പറ്റ നാരായണൻ മാസ്റ്റർ പറഞ്ഞു.
    വിദ്യാലയത്തിൽ നടക്കുന്ന വിവിധ പരിപാടികളും ദിനാചരണങ്ങളും വാർത്തകളായും കുട്ടികളുടെ കഥ, കവിത, ലേഖനങ്ങൾ അനുഭവങ്ങൾ, ചിത്രങ്ങൾ തുടങ്ങിയ സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുമുള്ള ഒരു വേദിയാണ് അക്ഷര തീരം. എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ഈ മാഗസിൻ മുഴുവൻ കുട്ടികൾക്കും സൗജന്യമായി നൽകും.
കുട്ടികൾ ഉൾപ്പെടുന്ന പത്രാധിപസമിതിയാണിത്പ്രസിദ്ധീകരിക്കുന്നത്.കൂടാതെ ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലും സ്പെഷൽ പതിപ്പുകൾ പ്രസിദ്ധീകരിക്കും. 'ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഇ കെ.ഷൈനി ഉപഹാര സമർപ്പണം നടത്തി. എം. ബീന (പ്രിൻസിപ്പാൾ വി.എച്ച്.എസ് ഇ ) എൻ. മോളി, എ. അസീസ്, പി.വി പ്രകാശൻ, പി.കെ.ബാബു, സി.കെ.ഷാജി എന്നിവർ സംസാരിച്ചു.

Monday 22 July 2019

CAT Second Edition

മ്മക്കും ... പാടാം...
CAT Second Edition ഉദ്ഘാടനം
വിദ്യാലയത്തിലെ അധ്യാപകരുടെ ക്രിയാത്മക കൂട്ടായ്മയായ CAT (Creative Activities for Teachers) ന്റെ രണ്ടാം വർഷത്തെ ആദ്യ എപ്പിസോഡ് 19 വെള്ളിയാഴ്ച സീനിയർ അസിസ്റ്റൻറ് എൻ.മോളി ഉദ്ഘാടനം ചെയ്തു. പൂർവ്വാധ്യാപകരായ എൻ.ബഷീർ, ഹംസത്ത്, വി.ഗോപാലകൃഷ്ണൻ, രവി വള്ളിൽ തുടങ്ങിയവർ മുഖ്യാതിഥികളായി. സംഗീത സായാഹ്നമായ 'മ്മക്കും പാടാം' എന്ന ടൈറ്റിലിൽ നടന്ന ആദ്യ എപ്പിസോഡിൽ അധ്യാപകരും അധ്യാപകട്രെയിനികളും പാട്ടുകൾ പാടി. ഷാജി കാവിൽ അവതാരകനായി.പി.എം സുരേഷ് പരിപാടികൾക്ക് നേതൃത്വം നൽകി.

ചാന്ദ്രദിനം

ചാന്ദ്രദിനം ആചരിച്ചു
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ് ശാസ്ത്ര പോഷിണി ലാബിൽ വെച്ച്കു ട്ടികൾക്ക് പ്രത്യേക പരീക്ഷണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്രത്രാധ്യാപകൻ പി.എ.പ്രേമചാൻമാസ്റ്ററുടെ നേതൃത്വത്തിലാണ് പരീക്ഷണ ക്ലാസ്സ് നടന്നത്. ശാസ്ത്ര ക്ലബിലെ അൻപതിൽപരം വിദ്യാർത്ഥികൾ നേരിട്ട് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. സീനയർ അസിസ്റ്റന്റ് എൻ. മോളി, ശാസ്ത്രധ്യാപകരായ കെ.ഷീജ, ബൈജാറാണി, പ്രജുഷ .ടി .കെ, ഷാനില, സ്റ്റാഫ് സെക്രട്ടറി പി.കെ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Sunday 7 July 2019

ജീവിതത്തിലേക്കുള്ള ഏപ്ലസ് പടവുകൾ

ജീവിതത്തിലേക്കുള്ള
ഏപ്ലസ് പടവുകൾ
പടവുകൾ പദ്ധതി പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്യുന്നു.


           കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ജീവിതത്തിലേക്കുള്ള ഏ പ്ലസ് പടവുകൾ പദ്ധതിയുടെ ആദ്യ ശില്പശാല പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്തു. സമഗ്ര വ്യക്തിത്വ വികസനത്തിലൂടെ ജീവിത മൂല്യങ്ങൾ നേടി എല്ലാ കുട്ടികളും  അവരവരുടെ മികവ് കരസ്ഥമാക്കാനുള്ള ദീർഘകാല പദ്ധതിയാണ് പടവുകൾ. കഴിഞ്ഞവർഷം അഞ്ചാം തരത്തിൽ ആരംഭിച്ച ഈ പദ്ധതി കുട്ടികൾ പത്താം ക്ലാസ്സിലെത്തുന്ന 2023 ൽ ഒന്നാം ഘട്ടം പൂർത്തീകരിക്കും. ഖത്തർ കൊയിലാണ്ടി മുസ്ലീം വെൽഫെയർ അസോസിയേഷനാണ്  ഈ ദീർഘകാല പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കുട്ടികൾക്ക് വീടുകളിൽ പഠനത്തിന് ഭൗതിക സാഹചര്യങ്ങൾ കൂടി ഒരുക്കി വിദ്യാർത്ഥികളുടെ സർവ്വോന്മുഖ  പുരോഗതി ഈ പദ്ധതി  ലക്ഷ്യം വെയ്ക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളും ഇംഗ്ലീഷ് ഹിന്ദി ഭാഷാ പ്രാവീണ്യവും നേടാനുതകുന്ന പ്രതിമാസ സഹവാസ ക്യാമ്പുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശില്പശാലയിൽ നിന്ന്
     
             ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷയായി. ഏ.കെ.അഷ്റഫ് സ്വാഗതം പറഞ്ഞു.  ഖത്തർ കൊയിലാണ്ടി ഭാരവാഹികളായ താഹബർഗൈവ, എ.അസീസ് അധ്യാപകരായ പി.കെ.ബാബു, കെ ബിന്ദു. തുടങ്ങിയവർ സാരിച്ചു.
'

Thursday 4 July 2019

ബഷീര്‍ദിനം

ബഷീര്‍ദിനം
 കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർദിനം പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. ബഷീർ കഥാപാത്രങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു ഉദ്ഘാടന ഭാ ഷ ണം. ബഷീർ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ കുട്ടികളുമായി ചർച്ച ചെയ്ത് ബഷീറിന്റെ കാലഘട്ടത്തെ കുരുന്നു മനസ്സുകളിൽ കൊണ്ടെത്തിക്കാൻ സാധിച്ചു. ചടങ്ങിൽ  പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സ്വാഗതം പറഞ്ഞു. പി.കെ.ബാബു, പി.വി.പ്രകാശൻ, ബൈജാറാണി എം.എസ്, സിന്ധു.കെ.കെ, ശ്രീന.പി , നിഷ .കെ .ടി, വിജി.പി.ടി തുടങ്ങിയവർ സംസാരിച്ചു. ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം, സാഹിത്യ ക്വിസ്, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ നടത്തി.
യുവശാസ്ത്ര പ്രതിഭകൾ മാപ്പിളയിലെ ശാസ്ത്ര പോഷിണി ലാബ് ഓർക്കുമ്പോൾ.....

ഷാജി കാവില്‍

         രണ്ടായിരത്തിലെ ആദ്യദശകത്തിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്  ഒരു വൻമാറ്റം ഉണ്ടായിട്ടുണ്ട്.  ഐ .ടി .വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര രംഗത്തും ഗുണപരമായ മാറ്റങ്ങൾക്ക് ഇത് കാരണമായി. ഈ രണ്ടു കാര്യങ്ങൾക്കും ചില ചരിത്ര സത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച വിദ്യാലയമാണ് കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

        2000-01ൽ  ഐ.ടി സ്കൂൾ പ്രൊജക്ട് ആരംഭിക്കുകയും പിന്നീട് കമ്പ്യൂട്ടർ പഠനം സ്വതന്ത്ര സോഫ്റ്റ് വെയറിനെ കൂട്ടുപിടിച്ച്  ലോകത്തിലെ തന്നെ മാതൃകാപരമായ  ഐ.സി.ടി പ‌ഠനമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണല്ലോ? ആദ്യകാലങ്ങളിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തുടങ്ങിയ ഐ.ടി ലിനക്സിലേക്ക് മാറിയ കാലത്ത് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എങ്ങനെ നടത്തും  എന്ന ആശങ്ക വന്നപ്പോൾ ഒരു വിദ്യാലയവും ലിനക്സിൽ പരീക്ഷ നടത്താൻ തയ്യാറായില്ല. അന്ന് കേരളത്തിലെ മൂന്നു വിദ്യാലയങ്ങളാണ് മുന്നോട്ട് വന്നത്.അതിൽ കോഴിക്കോട് ജില്ലയിൽ മാപ്പിള സ്കൂൾ ആണെന്നത് ചരിത്ര സാക്ഷ്യം.!
യുവശാസ്ത്ര പ്രതിഭകൾ ഒന്നി‌ച്ചപ്പോള്‍


         2007-08 കാലഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ മാപ്പിളയിലെത്തി. പേരാമ്പ്ര, വാകയാട്, നടുവണ്ണൂർ, മേപ്പയ്യൂർ, ഉള്ളൂർ, പയ്യോളി അങ്ങനെ പല ദേശങ്ങളിൽ നിന്നും  കുട്ടികൾ ഒഴുകിയെത്തിയതിന് ഒരു കാരണമുണ്ടായിരുന്നു. ജില്ലയിലെ പ്രവർത്തനക്ഷമമായ ആദ്യ ശാസ്ത്ര പോഷിണിലാബ്. അതു മാത്രമല്ല മറ്റു സ്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്രയായി ഈ ലാബുകൾ സന്ദർശിക്കാനുമെത്തി.  ഇനിയാണ് ചില ചരിത്ര സത്യങ്ങൾക്ക് വഴി തുറന്നത്. ലാബ് താനെ ഉണ്ടായി വന്നതല്ല. അതിന്റെ അമരക്കാരൻ പി. എ.പി. എന്ന പേരിലറിയപ്പെടുന്ന പ്രേമചന്ദ്രൻ മാസ്റ്റർ ജീവിതം മറന്ന് കുട്ടികൾക്കായ്   പ്രവർത്തിച്ചതിന്റെ ഫലമാണ്  ഈ ശാസ്ത്ര പോഷിണി ലാബ്. ആദ്യ വർഷത്തിൽ കാര്യമായി    കുട്ടികൾ എത്തിയിരുന്നില്ല. പിന്നെ ഒരു ഒഴുക്കായിരുന്നു  കുട്ടിശാസ്ത്രപ്രതിഭകകളുടെ.! ഫിസിക്ക്,  കെമിസ്ട്രി, ബയോളജി ഈ മൂന്നു ശാസ്ത്ര വിഷയങ്ങളിലും പ്രത്യേക സൗകര്യങ്ങൾ. ശാസ്ത്ര പിരിയഡുകളിലെ പാഠാനുബന്ധ പരീക്ഷണങ്ങൾ മാത്രമല്ല അതിരാവിലെ മണി മുഴങ്ങുന്നതിനു മുമ്പെ ലാബിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കായ് കുട്ടികൾ എത്തി എന്നത് ഏറെ കൗതുകത്തോടെ തന്നെ ഓർക്കുന്നു. അതിനായ് തലേ ദിവസങ്ങളിൽ ചില ഉപകരണങ്ങൾ മാഷ് ടേബിളിൽ നിരത്തിയിട്ടുണ്ടാവും .പിന്നെ ശനിയാഴ്ചകളിൽ ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും ശാസ്ത്ര അധ്യാപകരെത്തി കുട്ടികൾക്ക് ക്ലാസ്സ് നൽകാൻ. അവിടെയും ഒതുങ്ങിയില്ല ശാസ്ത്രാന്വേഷണം. കുട്ടികളും അധ്യാപകരും ശാസ്ത്ര സത്യങ്ങൾ തേടി പുറപ്പെട്ടു ശാസ്ത്ര കേന്ദ്രങ്ങളിലേക്ക്.അങ്ങനെ ടാലന്റ് ബാങ്ക് മാപ്പിളയിൽ യാഥാർത്യമായി.

         അന്ന് പഠിച്ച വിദ്യാർത്ഥികൾ ഇന്ന് ഗവേഷണ വിദ്യാർത്ഥികൾ മുതൽ യുവ ശാസ്ത്രജ്ഞന്മാർ വരെ എത്തി നിൽക്കുന്നു. അവരിൽ കുറച്ചു പേരും അധ്യാപകരും ജൂൺ 29 ശനിയാഴ്ച ലാബിൽ ഒത്തുചേർന്നപ്പോൾ പഴയ ആസിഡു മണവും സ്റ്റിരിട്ട് ഗന്ധവും നാസാരന്ധ്രങ്ങളെ ഗൃഹാതുരമായി കൗമാരകാലത്തെ ശാസ്ത്രകൗതുകങ്ങളിലെത്തിച്ചു. ഓർമ്മകൾ അയവിറക്കി പിരിയോഡിക് ടേബിളിലെ അക്ഷരങ്ങളിലും ഓംസ് ലോയിലെ സൂത്രവാക്യങ്ങളിലും.
               ഈ വർഷം പിരിയോ ഡിക് ടേബിളിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നവ്യയ്ക്കും ആരതികുമാരിക്കും അശ്വിനും ജിഷ്ണു സായിക്കും ഷഹനത്തിനും സ്നേഹക്കും ഒരു പാട് ഓർക്കാനുണ്ട് നേരിൽ കണ്ടുമുട്ടിയ അന്നത്തെ ഗുരുക്കൻമാരായ പ്രേമചന്ദ്രൻ മാസ്റ്ററെയും വിനു മാഷിനെയും ജയചന്ദ്രൻ മാഷിനെയും അരുൺ മാഷിനെയും .... ഈ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നത്തെ പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി ടീച്ചറും.

            ജിഷ്ണുസായ് ഇന്ന് ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകൻ.ഷഹനത്ത് ദന്തഡോക്ടർ ഇരുവരും മറന്നില്ല ഈ വർഷത്തെ വിജയരഥത്തിലെ കുട്ടികൾക്ക് പ്രോത്സാഹനം  നൽകാൻ ! കൈയടി ഏറ്റുവാങ്ങി അവർ വിദ്യാലയത്തിലെ താരകങ്ങളായി. ശാസ്ത്രാധ്യാപകനായ വിനു മാഷിന്റെ ക്ലാസ്സിൽ ക്ലാസ്സുമുറി അടിച്ചു വരുന്നതിന്റെ സ്കോഡിന് ശാസ്ത്രജ്ഞൻമാരുടെ പേരുകൾ വന്നപ്പോൾ എഡിസണിന്റെയും ഐൻസ്റ്റീനിന്റെയും നിരയിൽ ജിഷ്ണു സായ് ഇടം നേടിയ കഥപറഞ്ഞപ്പോൾ എല്ലാവരും ചിരി പങ്കിട്ടു. ക്ലാസ്സിൽഓർമ്മകളിലെ തമാശകൾ പറഞ്ഞ് മറ്റൊരു ദിവസത്തിനായി അവർ പടിയിറങ്ങി.

Monday 1 July 2019

വായനാ പക്ഷാചരണം

      
അമ്മമാർക്കു നടത്തിയ സാഹിത്യ ക്വിസ്
ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധങ്ങളായ മത്സര പരിപാടികൾ നടത്തി.20ന് നടന്ന ചിത്രവായനയിൽ മുഹമ്മദ് ഫാസിൽ (9B) സമ്മാനാർഹനായി.  27ന് നടന്ന വയനാമത്സരത്തിൽ ഫാത്തിമ ആലിയ (10. B)   രേഷ്മ ആർ.എസ്, (10A), റിയാ കിഷോർ (10 A)എന്നിവർ വിജയികളായി.                            ജൂലൈ 1ന് നടന്ന അമ്മമാർക്കുള്ള വായനാ ക്വിസിൽ ജീന, നജ്മ, നിമ്മി, റഹ്മത്ത് എന്നിവർ ജേതാക്കളായി.   ജൂലൈ 5 ന് വിവിധ പരിപാടികളോടെ ബഷീർ ദിനം ആചരിക്കും.