Sunday 22 December 2019

ലിറ്റിൽ സ്റ്റാർസ്

ലിറ്റിൽ സ്റ്റാർസ്

ശില്പശാല ഉദ്ഘാടനം ചെയ്തു
ലിറ്റിൽ സ്റ്റാർസ് ശില്പശാല മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ് എസ് ൽ ആരംഭിച്ച ജീവിതത്തിലേക്കുള്ള ഏപ്ലസ് പടവുകൾ എന്ന പദ്ധതിയുടെ ഭാഗമായി അവധിക്കാല സഹവാസ ക്യാമ്പായ ലിറ്റിൽ സ്റ്റാർസ് പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയും സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുമുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിസ്‌മയക്കാഴ്ചകൾ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.


         ജീവിത മൂല്യങ്ങൾ നേടി എല്ലാ കുട്ടികളും അവരവരുടെ മികവ് കരസ്ഥമാക്കാനുള്ള പഞ്ചവത്സര പദ്ധതിയാണ് പടവുകൾ. കഴിഞ്ഞ വർഷം അഞ്ചാം തരത്തിൽ ആരംഭിച്ച പദ്ധതി ഈ വർഷം ആറാംതരത്തിൽ കൂടി ഉൾപ്പെടുത്തി ഓരോ വർഷവും പുതിയ ക്ലാസ്സുകളെ ഉൾച്ചേർത്ത് 2023 ൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഒന്നാം ഘട്ടം പൂർത്തീകരിക്കും. ഖത്തർ കൊയിലാണ്ടി മുസ്ലീം വെൽഫെയർ അസോസിയേഷന്റെ വിദ്യാഭ്യാസ പ്രൊജക്ട് ആണ് പടവുകൾ പദ്ധതി. കുട്ടികൾക്ക് വീടുകളിൽ പഠന സൗകര്യങ്ങൾ കൂടി ഒരുക്കി വിദ്യാർത്ഥികളുടെ സർവ്വോന്മുഖപുരോഗതി ഈ പദ്ധതി ലക്ഷ്യമിടുന്നു.പടവുകളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ വിദ്യാലയത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറി.
         വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും 'മോട്ടിവേഷൻ ക്ലാസ്സുകൾ, കലാകായിക പ്രവൃത്തി പരിചയ ക്ലാസ്സുകൾ, പ്ലാസ്റ്റിക്കിനെതിരെ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ശില്പശാല രൂപകല്പന ചെയ്തിരിക്കുന്നത്.
        ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷയായി.ചീഫ് കോർഡിനേറ്റർ എ.അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അക്കാദമിക് കോർഡിനേറ്റർ സി.കെ.ഷാജി ശില്പശാല വിശദീകണം നടത്തി.പ്രിൻസിപ്പാൾ ഇ.കെ ഷൈനി പി.ടി എ വൈസ് പ്രസിഡണ്ടുമാരായ സി.ജയരാജ്, ടി.നാസർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ.ബാബു നന്ദി പറഞ്ഞു.

Tuesday 29 October 2019

DOWNLOAD
Last Updated Time: 3Pm on 30 Oct2019

സർഗ തീരം 2019 ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഉപജില്ലാ കലോത്സവം സർഗ്ഗ തീരം 19 ന്റെ തിരി തെളിയിക്കുന്നു

            കൊയിലാണ്ടി ഉപജില്ലാ കലോത്സവം സർഗതീരം 19 ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുക്കം മുഹമ്മദ് മുഖ്യാതിഥിയായി. കൊയിലാണ്ടി ഉപജില്ലയിലെ എഴുപതിൽപരം വിദ്യാലയങ്ങളിൽ നിന്നും മാറ്റുരയക്കപ്പെട്ട അയ്യായിരത്തിൽപരം കലാപ്രതിഭകളാണ് 29, 30, 31 ദിവസങ്ങളിൽ 12 വേദികളിലായി കലാ മാമാങ്കത്തിന് വർണ്ണപകിട്ടേകുന്നത്.


       ആകാശത്തേക്ക് ഭൂമി രചിക്കപ്പെട്ട കവിത പോലെ പ്രൗഡിയിൽ ഉയർന്നു നിൽക്കുന്ന പുതിയ മൂന്നുനില കെട്ടിടം അതിന്റെ ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈയൊരു കലാ മാമാങ്കത്തിന് വേദിയായത് കൊയിലാണ്ടിയിലെ തീരദേശത്തിന് മറ്റൊരുത്സവമായി 1മാറി.ചടങ്ങിൽ നഗരസഭാ ചെയ്മാൻ അഡ്വ: കെ.സത്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ് ലോഗോ രൂപകല്പന ചെയ്ത ഷാജി കാവിലിനുള്ള ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സ്വാഗതം പറഞ്ഞു. കലോത്സവപതാക രൂപകല്പന ചെയ്ത റഹ്മാൻ കൊല്ലക്കലൂരിനെ ആദരിച്ചു. അശോകൻകോട്ട് (പ്രസി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) രവീന്ദ്രൻ ചിറ്റൂർ (പ്രസി.അത്തോളി ഗ്രാമപഞ്ചായത്ത്) കൂമുള്ളി കരുണാകരൻ (പ്രസി.ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്)
കെ.ഷിജു മാസ്റ്റർ ( നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി) വി പി .ഇബ്രാഹിം കുട്ടി (കൗൺസിലർ) വി.പി.സുധ (എ.ഇ.ഒകൊയിലാണ്ടി ) യുകെ രാജൻ (പി.ടി.എ പ്രസിഡണ്ട്) ജിംഷാദ് വി ( പ്രിൻസിപ്പാൾ ഐ സി.എസ്) വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. റിസപ്ഷൻ കമ്മറ്റി കൺവീനർ സുരേഷ് കല്ലങ്ങൽ നന്ദി പറഞ്ഞു.

Monday 19 August 2019



                              ഗവ: മാപ്പിള വി. എച്ച്. എസ്. എസ് ലെ യൂനിറ്റ് 93 ഭാരത് സ്‌കൗട്‌സ് & ഗൈഡ്‌സ് സമാഹരിച്ച ദുരിതാശ്വാസ നിധി കൊയിലാണ്ടി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി വി. ബഷീര്‍ മാഷിന് കൈമാറുന്നു.
നമ്മുടെ വിദ്യാലയത്തിലെ അഫീഫ ആസിഫ് 6 B ന്റെ കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു

സ്വാതന്ത്ര്യ ദിനാചരണo

                     
   കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച് എസ്.എസ് ൽ സ്വാതന്ത്ര്യ ദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി പതാക ഉയർത്തി.പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ അധ്യക്ഷത വ ഹിച്ചു.വി.കെ. പ്രസാദ്, എൻ.മോളി, പി.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് തുടങ്ങിയ സംഘടനകൾ സജീവ സാന്നിധ്യമായി. വിദ്യാർത്ഥികളായ റഫതഷ് രീഫ്, മുഹമ്മദ് സഫ് വാൻ എന്നിവർ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.

മഴക്കെടുതി: വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന് അധ്യാപകരുടെ ഗൃഹസന്ദര്‍ശനം

                      കൊയിലാണ്ടി :ഗവ: മാപ്പിള വിഎച്ച്എസ് സ്‌കൂളി ലെ അധ്യാപകര്‍ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി.തുടര്‍ച്ചയായി വിദ്യാലയത്തിന്അവധിയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായഹസ്തങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം നടത്തിയത്.

                  വെള്ളം കയറിയ വീടുകളിലും കാറ്റിലും മഴയത്തും തകര്‍ന്ന വീടുകളിലും അധ്യാപകരെത്തിയത് രക്ഷിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്നു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സന്ദര്‍ശനം നടത്തിയത്.തീരപ്രദേശത്തെ വലിയ മങ്ങാട്, ഫിഷര്‍മെന്‍ കോളനി, ഗുരുകുലം ബീച്ച്, ഐസ് പ്ലാന്റ് റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് ഇരുപത്തിയഞ്ചില്‍പരം അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്റ്റാഫ് സെക്രട്ടറി പി.കെ. ബാബു, സുരേഷ് പി.എം, കെ. ഉണ്ണികൃഷ്ണന്‍, പി.വി. പ്രകാശന്‍, പി.ടി. ഉണ്ണികൃഷ്ണന്‍,ഷബ് ല. കെ, സിന്ധു. കെ.കെ,സി.കെ ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുട്ടികളുടെ വീടുകളിലും സഹായമെത്തിക്കുമെന്ന് ഹെഡ്മിസ്ട്രസ് കെ.കെ. ചന്ദ്രമതി പറഞ്ഞു.

ഹിരോഷിമാ ദിനം

ഹിരോഷിമാ ദിനം ആചരിച്ചു.
ഗവ: മാപ്പിള വി.എച്ച്.എസ്.എസ്.ൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനാധ്യധിക സമാധാന പ്രതീകമായപ്രാവിനെ പറത്തുന്നു


കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിദ്യാലയത്തിൽ കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളെ വരാന്തകളിൽ പ്രദർശിപ്പിച്ചും സ്നേഹദീപ പ്രോജ്ജ്വലനം നടത്തിയും യുദ്ധവിരുദ്ധ പരിപാടികൾക്ക് തുടക്കമിട്ടു.വിദ്യാലയ മുറ്റത്ത് മുഴുവൻ കുട്ടികളും സ്നേഹ വലയം തീർത്തു കൊണ്ട് വലയത്തിനുള്ളിൽ വെച്ച് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി. പി. എ.പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. സീനിയർ അസിസ്റ്റന്റ് എൻ മോളി, അധ്യാപകരായ ഒ.ഷൈനി, പി കെ.ബാബു, പി.എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ് അംഗം റഷതഷ് രിഫ് സമാധാന സന്ദേശം അ വതരിപ്പിച്ചു.

യുദ്ധവിരുദ്ധ ക്യാൻവാസ്

യുദ്ധവിരുദ്ധ ക്യാൻവാസ്
കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ഒരുക്കിയ യുദ്ധവിരുദ്ധ കാൻവാസ് ചിത്രകാരൻ അഭിലാഷ് തെരുവോത്ത് ഉദ്ഘാടനം ചെയ്യുന്നു.


 കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ യുദ്ധവിരുദ്ധ ദിനാചരണ പ്രചരണാർത്ഥം യുദ്ധവിരുദ്ധ ക്യാൻവാസ് ഒരുക്കി. അഭിലാഷ് തെരുവോത്ത് വരച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.കലാധ്യാപകൻ ഷാജി കാവിൽ, ചിത്രകലാ വിദ്യാർത്ഥികളും അധ്യാപകരും കാൻവാസിൽ പങ്കാളികളായി. പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ അധ്യക്ഷനായി.എൻ മോളി സ്വാഗതം പറഞ്ഞു. പി.കെ.ബാബു, പി.എം സുരേഷ്, ഒ.ഷൈനി തുടങ്ങിയവർ സംസാരിച്ചു.

SELFI :- A Remarkable English Project at School

SELFI :- A Remarkable English Project at School

             GMVHSS Koyilandy has started a project named SELFl (Special English Learning Programme For Interaction) Aട a first step,The Student edition of 'The Hindu '   being distributed to the students of classes V to X inorder to promote the habit of reading among students and also  enhance the vocabulary and language skills.As a part of this project, the school has planned to release  the 'Aksharatheeram ' Iiltle Magazine in English on August . Running a regular Monthly News Quiz programmes on class level and School level, News reporting competition about important events on every month, Film Festival on November, Poster Making competition on January are the various other programmes planned.Club will also conduct Spoken English Class with the help of expert  teachers  from RIE (Regional Institute of English, Banglore)

..... Expect the co-operation of all dear Colleagues......


English ClubGMVHSS Koyilandy

അക്ഷര തീരം





Wednesday 31 July 2019

അക്ഷര തീരം പ്രകാശനം ചെയ്തു.

'അക്ഷര തീരം' പ്രകാശനം ചെയ്തു
'അക്ഷര തീരം' പ്രകാശനം കവി കല്പറ്റ നാരായണൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

             കൊയിലാണ്ടി ഗവ: മാപ്പിളവി.എച്ച്.എസ്.എസ് ൽ ആരംഭിച്ച 'അക്ഷരതീരം'ലിറ്റിൽമാഗസിന്റെപ്രകാശനംപ്രശസ്തസാഹിത്യരൻ കല്ലറ്റ നാരായണൻ നിർവ്വഹിച്ചു.        ഒരിക്കലും നശിക്കാത്തതാണ് അക്ഷരമെന്നും വിദ്യാർത്ഥികൾക്ക് എഴുതിത്തെളിയാനും   ഏറ്റവും പ്രഗത്ഭരായഎഴുത്തുകാരെസൃഷ്ടിക്കാനുമുള്ളവേദിയാണിതെന്നും കവി കല്പറ്റ നാരായണൻ മാസ്റ്റർ പറഞ്ഞു.
    വിദ്യാലയത്തിൽ നടക്കുന്ന വിവിധ പരിപാടികളും ദിനാചരണങ്ങളും വാർത്തകളായും കുട്ടികളുടെ കഥ, കവിത, ലേഖനങ്ങൾ അനുഭവങ്ങൾ, ചിത്രങ്ങൾ തുടങ്ങിയ സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുമുള്ള ഒരു വേദിയാണ് അക്ഷര തീരം. എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ഈ മാഗസിൻ മുഴുവൻ കുട്ടികൾക്കും സൗജന്യമായി നൽകും.
കുട്ടികൾ ഉൾപ്പെടുന്ന പത്രാധിപസമിതിയാണിത്പ്രസിദ്ധീകരിക്കുന്നത്.കൂടാതെ ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലും സ്പെഷൽ പതിപ്പുകൾ പ്രസിദ്ധീകരിക്കും. 'ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഇ കെ.ഷൈനി ഉപഹാര സമർപ്പണം നടത്തി. എം. ബീന (പ്രിൻസിപ്പാൾ വി.എച്ച്.എസ് ഇ ) എൻ. മോളി, എ. അസീസ്, പി.വി പ്രകാശൻ, പി.കെ.ബാബു, സി.കെ.ഷാജി എന്നിവർ സംസാരിച്ചു.

Monday 22 July 2019

CAT Second Edition

മ്മക്കും ... പാടാം...
CAT Second Edition ഉദ്ഘാടനം
വിദ്യാലയത്തിലെ അധ്യാപകരുടെ ക്രിയാത്മക കൂട്ടായ്മയായ CAT (Creative Activities for Teachers) ന്റെ രണ്ടാം വർഷത്തെ ആദ്യ എപ്പിസോഡ് 19 വെള്ളിയാഴ്ച സീനിയർ അസിസ്റ്റൻറ് എൻ.മോളി ഉദ്ഘാടനം ചെയ്തു. പൂർവ്വാധ്യാപകരായ എൻ.ബഷീർ, ഹംസത്ത്, വി.ഗോപാലകൃഷ്ണൻ, രവി വള്ളിൽ തുടങ്ങിയവർ മുഖ്യാതിഥികളായി. സംഗീത സായാഹ്നമായ 'മ്മക്കും പാടാം' എന്ന ടൈറ്റിലിൽ നടന്ന ആദ്യ എപ്പിസോഡിൽ അധ്യാപകരും അധ്യാപകട്രെയിനികളും പാട്ടുകൾ പാടി. ഷാജി കാവിൽ അവതാരകനായി.പി.എം സുരേഷ് പരിപാടികൾക്ക് നേതൃത്വം നൽകി.

ചാന്ദ്രദിനം

ചാന്ദ്രദിനം ആചരിച്ചു
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ് ശാസ്ത്ര പോഷിണി ലാബിൽ വെച്ച്കു ട്ടികൾക്ക് പ്രത്യേക പരീക്ഷണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്രത്രാധ്യാപകൻ പി.എ.പ്രേമചാൻമാസ്റ്ററുടെ നേതൃത്വത്തിലാണ് പരീക്ഷണ ക്ലാസ്സ് നടന്നത്. ശാസ്ത്ര ക്ലബിലെ അൻപതിൽപരം വിദ്യാർത്ഥികൾ നേരിട്ട് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. സീനയർ അസിസ്റ്റന്റ് എൻ. മോളി, ശാസ്ത്രധ്യാപകരായ കെ.ഷീജ, ബൈജാറാണി, പ്രജുഷ .ടി .കെ, ഷാനില, സ്റ്റാഫ് സെക്രട്ടറി പി.കെ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Sunday 7 July 2019

ജീവിതത്തിലേക്കുള്ള ഏപ്ലസ് പടവുകൾ

ജീവിതത്തിലേക്കുള്ള
ഏപ്ലസ് പടവുകൾ
പടവുകൾ പദ്ധതി പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്യുന്നു.


           കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ജീവിതത്തിലേക്കുള്ള ഏ പ്ലസ് പടവുകൾ പദ്ധതിയുടെ ആദ്യ ശില്പശാല പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്തു. സമഗ്ര വ്യക്തിത്വ വികസനത്തിലൂടെ ജീവിത മൂല്യങ്ങൾ നേടി എല്ലാ കുട്ടികളും  അവരവരുടെ മികവ് കരസ്ഥമാക്കാനുള്ള ദീർഘകാല പദ്ധതിയാണ് പടവുകൾ. കഴിഞ്ഞവർഷം അഞ്ചാം തരത്തിൽ ആരംഭിച്ച ഈ പദ്ധതി കുട്ടികൾ പത്താം ക്ലാസ്സിലെത്തുന്ന 2023 ൽ ഒന്നാം ഘട്ടം പൂർത്തീകരിക്കും. ഖത്തർ കൊയിലാണ്ടി മുസ്ലീം വെൽഫെയർ അസോസിയേഷനാണ്  ഈ ദീർഘകാല പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കുട്ടികൾക്ക് വീടുകളിൽ പഠനത്തിന് ഭൗതിക സാഹചര്യങ്ങൾ കൂടി ഒരുക്കി വിദ്യാർത്ഥികളുടെ സർവ്വോന്മുഖ  പുരോഗതി ഈ പദ്ധതി  ലക്ഷ്യം വെയ്ക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളും ഇംഗ്ലീഷ് ഹിന്ദി ഭാഷാ പ്രാവീണ്യവും നേടാനുതകുന്ന പ്രതിമാസ സഹവാസ ക്യാമ്പുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശില്പശാലയിൽ നിന്ന്
     
             ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷയായി. ഏ.കെ.അഷ്റഫ് സ്വാഗതം പറഞ്ഞു.  ഖത്തർ കൊയിലാണ്ടി ഭാരവാഹികളായ താഹബർഗൈവ, എ.അസീസ് അധ്യാപകരായ പി.കെ.ബാബു, കെ ബിന്ദു. തുടങ്ങിയവർ സാരിച്ചു.
'

Thursday 4 July 2019

ബഷീര്‍ദിനം

ബഷീര്‍ദിനം
 കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർദിനം പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. ബഷീർ കഥാപാത്രങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു ഉദ്ഘാടന ഭാ ഷ ണം. ബഷീർ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ കുട്ടികളുമായി ചർച്ച ചെയ്ത് ബഷീറിന്റെ കാലഘട്ടത്തെ കുരുന്നു മനസ്സുകളിൽ കൊണ്ടെത്തിക്കാൻ സാധിച്ചു. ചടങ്ങിൽ  പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സ്വാഗതം പറഞ്ഞു. പി.കെ.ബാബു, പി.വി.പ്രകാശൻ, ബൈജാറാണി എം.എസ്, സിന്ധു.കെ.കെ, ശ്രീന.പി , നിഷ .കെ .ടി, വിജി.പി.ടി തുടങ്ങിയവർ സംസാരിച്ചു. ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം, സാഹിത്യ ക്വിസ്, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ നടത്തി.
യുവശാസ്ത്ര പ്രതിഭകൾ മാപ്പിളയിലെ ശാസ്ത്ര പോഷിണി ലാബ് ഓർക്കുമ്പോൾ.....

ഷാജി കാവില്‍

         രണ്ടായിരത്തിലെ ആദ്യദശകത്തിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്  ഒരു വൻമാറ്റം ഉണ്ടായിട്ടുണ്ട്.  ഐ .ടി .വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര രംഗത്തും ഗുണപരമായ മാറ്റങ്ങൾക്ക് ഇത് കാരണമായി. ഈ രണ്ടു കാര്യങ്ങൾക്കും ചില ചരിത്ര സത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച വിദ്യാലയമാണ് കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

        2000-01ൽ  ഐ.ടി സ്കൂൾ പ്രൊജക്ട് ആരംഭിക്കുകയും പിന്നീട് കമ്പ്യൂട്ടർ പഠനം സ്വതന്ത്ര സോഫ്റ്റ് വെയറിനെ കൂട്ടുപിടിച്ച്  ലോകത്തിലെ തന്നെ മാതൃകാപരമായ  ഐ.സി.ടി പ‌ഠനമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണല്ലോ? ആദ്യകാലങ്ങളിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തുടങ്ങിയ ഐ.ടി ലിനക്സിലേക്ക് മാറിയ കാലത്ത് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എങ്ങനെ നടത്തും  എന്ന ആശങ്ക വന്നപ്പോൾ ഒരു വിദ്യാലയവും ലിനക്സിൽ പരീക്ഷ നടത്താൻ തയ്യാറായില്ല. അന്ന് കേരളത്തിലെ മൂന്നു വിദ്യാലയങ്ങളാണ് മുന്നോട്ട് വന്നത്.അതിൽ കോഴിക്കോട് ജില്ലയിൽ മാപ്പിള സ്കൂൾ ആണെന്നത് ചരിത്ര സാക്ഷ്യം.!
യുവശാസ്ത്ര പ്രതിഭകൾ ഒന്നി‌ച്ചപ്പോള്‍


         2007-08 കാലഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ മാപ്പിളയിലെത്തി. പേരാമ്പ്ര, വാകയാട്, നടുവണ്ണൂർ, മേപ്പയ്യൂർ, ഉള്ളൂർ, പയ്യോളി അങ്ങനെ പല ദേശങ്ങളിൽ നിന്നും  കുട്ടികൾ ഒഴുകിയെത്തിയതിന് ഒരു കാരണമുണ്ടായിരുന്നു. ജില്ലയിലെ പ്രവർത്തനക്ഷമമായ ആദ്യ ശാസ്ത്ര പോഷിണിലാബ്. അതു മാത്രമല്ല മറ്റു സ്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്രയായി ഈ ലാബുകൾ സന്ദർശിക്കാനുമെത്തി.  ഇനിയാണ് ചില ചരിത്ര സത്യങ്ങൾക്ക് വഴി തുറന്നത്. ലാബ് താനെ ഉണ്ടായി വന്നതല്ല. അതിന്റെ അമരക്കാരൻ പി. എ.പി. എന്ന പേരിലറിയപ്പെടുന്ന പ്രേമചന്ദ്രൻ മാസ്റ്റർ ജീവിതം മറന്ന് കുട്ടികൾക്കായ്   പ്രവർത്തിച്ചതിന്റെ ഫലമാണ്  ഈ ശാസ്ത്ര പോഷിണി ലാബ്. ആദ്യ വർഷത്തിൽ കാര്യമായി    കുട്ടികൾ എത്തിയിരുന്നില്ല. പിന്നെ ഒരു ഒഴുക്കായിരുന്നു  കുട്ടിശാസ്ത്രപ്രതിഭകകളുടെ.! ഫിസിക്ക്,  കെമിസ്ട്രി, ബയോളജി ഈ മൂന്നു ശാസ്ത്ര വിഷയങ്ങളിലും പ്രത്യേക സൗകര്യങ്ങൾ. ശാസ്ത്ര പിരിയഡുകളിലെ പാഠാനുബന്ധ പരീക്ഷണങ്ങൾ മാത്രമല്ല അതിരാവിലെ മണി മുഴങ്ങുന്നതിനു മുമ്പെ ലാബിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കായ് കുട്ടികൾ എത്തി എന്നത് ഏറെ കൗതുകത്തോടെ തന്നെ ഓർക്കുന്നു. അതിനായ് തലേ ദിവസങ്ങളിൽ ചില ഉപകരണങ്ങൾ മാഷ് ടേബിളിൽ നിരത്തിയിട്ടുണ്ടാവും .പിന്നെ ശനിയാഴ്ചകളിൽ ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും ശാസ്ത്ര അധ്യാപകരെത്തി കുട്ടികൾക്ക് ക്ലാസ്സ് നൽകാൻ. അവിടെയും ഒതുങ്ങിയില്ല ശാസ്ത്രാന്വേഷണം. കുട്ടികളും അധ്യാപകരും ശാസ്ത്ര സത്യങ്ങൾ തേടി പുറപ്പെട്ടു ശാസ്ത്ര കേന്ദ്രങ്ങളിലേക്ക്.അങ്ങനെ ടാലന്റ് ബാങ്ക് മാപ്പിളയിൽ യാഥാർത്യമായി.

         അന്ന് പഠിച്ച വിദ്യാർത്ഥികൾ ഇന്ന് ഗവേഷണ വിദ്യാർത്ഥികൾ മുതൽ യുവ ശാസ്ത്രജ്ഞന്മാർ വരെ എത്തി നിൽക്കുന്നു. അവരിൽ കുറച്ചു പേരും അധ്യാപകരും ജൂൺ 29 ശനിയാഴ്ച ലാബിൽ ഒത്തുചേർന്നപ്പോൾ പഴയ ആസിഡു മണവും സ്റ്റിരിട്ട് ഗന്ധവും നാസാരന്ധ്രങ്ങളെ ഗൃഹാതുരമായി കൗമാരകാലത്തെ ശാസ്ത്രകൗതുകങ്ങളിലെത്തിച്ചു. ഓർമ്മകൾ അയവിറക്കി പിരിയോഡിക് ടേബിളിലെ അക്ഷരങ്ങളിലും ഓംസ് ലോയിലെ സൂത്രവാക്യങ്ങളിലും.
               ഈ വർഷം പിരിയോ ഡിക് ടേബിളിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നവ്യയ്ക്കും ആരതികുമാരിക്കും അശ്വിനും ജിഷ്ണു സായിക്കും ഷഹനത്തിനും സ്നേഹക്കും ഒരു പാട് ഓർക്കാനുണ്ട് നേരിൽ കണ്ടുമുട്ടിയ അന്നത്തെ ഗുരുക്കൻമാരായ പ്രേമചന്ദ്രൻ മാസ്റ്ററെയും വിനു മാഷിനെയും ജയചന്ദ്രൻ മാഷിനെയും അരുൺ മാഷിനെയും .... ഈ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നത്തെ പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി ടീച്ചറും.

            ജിഷ്ണുസായ് ഇന്ന് ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകൻ.ഷഹനത്ത് ദന്തഡോക്ടർ ഇരുവരും മറന്നില്ല ഈ വർഷത്തെ വിജയരഥത്തിലെ കുട്ടികൾക്ക് പ്രോത്സാഹനം  നൽകാൻ ! കൈയടി ഏറ്റുവാങ്ങി അവർ വിദ്യാലയത്തിലെ താരകങ്ങളായി. ശാസ്ത്രാധ്യാപകനായ വിനു മാഷിന്റെ ക്ലാസ്സിൽ ക്ലാസ്സുമുറി അടിച്ചു വരുന്നതിന്റെ സ്കോഡിന് ശാസ്ത്രജ്ഞൻമാരുടെ പേരുകൾ വന്നപ്പോൾ എഡിസണിന്റെയും ഐൻസ്റ്റീനിന്റെയും നിരയിൽ ജിഷ്ണു സായ് ഇടം നേടിയ കഥപറഞ്ഞപ്പോൾ എല്ലാവരും ചിരി പങ്കിട്ടു. ക്ലാസ്സിൽഓർമ്മകളിലെ തമാശകൾ പറഞ്ഞ് മറ്റൊരു ദിവസത്തിനായി അവർ പടിയിറങ്ങി.

Monday 1 July 2019

വായനാ പക്ഷാചരണം

      
അമ്മമാർക്കു നടത്തിയ സാഹിത്യ ക്വിസ്
ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധങ്ങളായ മത്സര പരിപാടികൾ നടത്തി.20ന് നടന്ന ചിത്രവായനയിൽ മുഹമ്മദ് ഫാസിൽ (9B) സമ്മാനാർഹനായി.  27ന് നടന്ന വയനാമത്സരത്തിൽ ഫാത്തിമ ആലിയ (10. B)   രേഷ്മ ആർ.എസ്, (10A), റിയാ കിഷോർ (10 A)എന്നിവർ വിജയികളായി.                            ജൂലൈ 1ന് നടന്ന അമ്മമാർക്കുള്ള വായനാ ക്വിസിൽ ജീന, നജ്മ, നിമ്മി, റഹ്മത്ത് എന്നിവർ ജേതാക്കളായി.   ജൂലൈ 5 ന് വിവിധ പരിപാടികളോടെ ബഷീർ ദിനം ആചരിക്കും.

Saturday 29 June 2019

വിജയോത്സവം ഉദ്ഘാടനം

വിജയരഥം
ഉദ്ഘാടനം ചെയ്തു.
വിജയ രഥം ഉദ്ഘാടനം എം.എൽ.എ, കെ.ദാസൻ നിർവഹിക്കുന്നു.

             കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ്.എൽ.സി വിജയോത്സവം കമ്മറ്റിയുടെ 'വിജയരഥം 2020' എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽ.സി.നൂറു ശതമാനം വിജയവും ഉയർന്ന ഗ്രേഡുകളും കൈവരിക്കാനുള്ള വിവിധയിനം പരിപാടികളെ കോർത്തിണക്കിയ അക്കാദമിക പദ്ധതിയാണ് വിജയരഥം 2020. ഉദ്ഘാടനത്തോടനുബന്ധിച്ച് വടകര വിദ്യാഭ്യാസ ജില്ല എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയൂറ മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സ്വാഗതം പറഞ്ഞു.യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) ഇ.കെ ഷൈനി ( പ്രിൻസിപ്പാൾ ) പി.വി പ്രകാശൻ (കൺവീനർ, വിജയരഥം) എൻ.എൻ സലിം ,പി.കെ ബാബു, പൂർവ വിദ്യാർത്ഥികളായ ജിഷ്ണു സായ്, ഷഹനത്ത് എന്നിവർ സംസാരിച്ചു.

Friday 28 June 2019

വിജയോത്സവം 2019 -20

വിജയരഥം

പ്രശസ്ത മോട്ടിവേറ്റർ റഷീദ് കോടിയൂറ ക്ലാസെടുക്കുന്നു.

        കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് .എസ് .എൽ .സി വിജയോത്സവം 2019 -20 'വിജയരഥം ' ഉദ്ഘാടനത്തിന്റെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലാ എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയൂറ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. പി.കെ ബാബു, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
 

Wednesday 26 June 2019

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും
ലഹരി വിരുദ്ധ സൈക്കിൾ റാലി


          കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡുകളുമായി നഗരത്തിലൂടെ വിദ്യാർത്ഥികളും അധ്യാപകരും സൈക്കിൾ റാലി നടത്തി. റാലിയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ ?വിദ്യാർത്ഥികൾക്കായ് അഡീഷനൽ സബ് ഇൻസ്പെക്ടർ പി.എം സാമ്പു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.. .
.

ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിക്കുന്നു

     വിദ്യാലയ ജാഗ്രതാ സമിതിയും ലഹരിവിരുദ്ധ ക്ലബും സംയുക്തമായി നടത്തിയ ചടങ്ങിൽ പ്രധാനാധ്യാപിക കെ.കെ ചന്ദ്രമതി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. സി. ജയരാജ്, ഷബുല അസീസ് .  എൻ.മോളി ( സീനിയർ അസിസ്റ്റന്റ് ) ഷൈനി.ഒ (കൺവീനർ, ലഹരി വിരുദ്ധ ക്ലബ്) , ശ്രീകല.കെ (കൺവീനർ ജാഗ്രതാ സമിതി ഷബ് ല.കെ, നിഷ കെ.ടി, ഷാജി.സി.കെ, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എ.എസ്.ഐ. സാബു.പി.എം നയിക്കുന്നു..

Sunday 23 June 2019

വിജയോത്സവം 2019 -20

എസ്.എസ്.എൽ.സി വിജയോത്സവം 2019 -20

ഈ വർഷത്തെ എസ്.എസ്.എൽ.സി വിജയോത്സവം ജൂൺ 29 ശനിയാഴ്ച 2 മണിക്ക്ബഹു: എം.എൽ എ കെ.ദാസൻ ഉദ്ഘാടനം ചെയ്യും.അന്ന് രാവിലെ 10 മണിക്ക് പ്രശസ്ത മോട്ടിവേറ്റർ റഷീദ് കൊടിയൂറയുടെ മോട്ടിവേഷൻ ക്ലാസ്സ് കുട്ടികൾക്കായി നൽകും.ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൺ , വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു. കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിക്കും

Friday 21 June 2019

ചിത്രപ്രദർശനവും ചിത്രവായനയും

 ഒ, എൻ.വി കവിതകളുടെ ചിത്രപ്രദർശനത്തിന്റെയും ചിത്രവായനയുടെയും ഉദ്ഘാടനം റഹ് മാൻ കൊഴുക്കല്ലൂർ നിർവ്വഹിക്കുന്നു.


കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചിത്രപ്രദർശനത്തിന്റെയും ചിത്രവായനയുടെയും ഉദ്ഘാടനം ചിത്രകാരൻ റഹ്മാൻ കൊഴുക്കല്ലൂർ നിർവ്വഹിച്ചു.ഒ .എൻ .വി .കവിതകളെ ആസ്പദമാക്കി കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരുടെ മുപ്പതിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്. മാഹി കലാഗ്രാമത്തിലെ ശേഖരങ്ങളിലെ ചിത്രങ്ങളാണിവ. കലാപഠ നത്തെ വൈജ്ഞാനിക വിഷയമാക്കി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം കലാ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്നത് ശ്രദ്ധേയമായി.ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. സി.കെ.ഷാജി സ്വാഗതം പറഞ്ഞു. എൻ. മോളി, വി.രാധാകൃഷ്ണൻ, വിജി. പി.കെ.ബാബു, നിഷ' കെ.ടി തുടങ്ങിയവർ സംസാരിച്ചു.

വായന പക്ഷാചരണം


കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ സാഹിത്യ ചിന്ത വളര്‍ത്തുന്നതിനും സാസ്‌കാരിക മുന്നേറ്റം ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും വിവിധ തരത്തിലുള്ള സാഹിത്യ പരിപാടികള്‍ക്ക് തുടക്കമായി. പുസ്തക പ്രദര്‍ശനം, കവി സംഗമം, പുസ്തകാസ്വാദനം, വിവിധ രചനകള്‍ എന്നിവ സ്‌കൂള്‍ തലത്തില്‍ നടക്കുമെന്ന് നഗരസഭ വിദ്യാഭ്യാസ സമിതി അറിയിച്ചു.ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി. എം. ബിജു, വി. പി. ഇബ്രാഹിംകുട്ടി, കെ. ലത, പി.ടി.എ. പ്രസിഡണ്ട് യു. കെ. രാജന്‍, പ്രിന്‍സിപ്പല്‍ എം. ബീന, പ്രധാനാധ്യാപിക കെ.കെ. ചന്ദ്രമതി, ഗേള്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, കോര്‍ഡിനേറ്റര്‍ എം. എം. ചന്ദ്രന്‍, പി.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Monday 17 June 2019

ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല

    ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ച് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെ‌യ്യുന്നു


       കൊയിലാണ്ടി  ഗവ: മാപ്പിള വിഎച്ച് .എസ് .എസ് .ലെ ഐ.ടി ക്ലബ്ബിന്റെ രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. കൈറ്റ് മാസ്റ്റർ സി.കെ ഷാജി സ്വാഗതവും കൈറ്റ് മിസ്ട്രസ് ബൈജാറാണി എം.എസ്  അധ്യക്ഷതയും വഹിച്ചു. കൈറ്റ് അമ്പാസഡർ ആലിയ നന്ദി രേഖപ്പെടുത്തി.ഒരു ദിവസത്തെ ക്യാമ്പിൽ 25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കും.വിദ്യാർത്ഥികളിൽ ഐ.ടി വിദഗ്‌ദരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് രൂപീകരിക്കപ്പെട്ട പുതിയ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബുകൾ
കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർക്യാമ്പ് വിശദീകരണം നടത്തുന്നു

Sunday 16 June 2019

പഠനോപകരണ വിതരണം

     പഠനോപകരണങ്ങൾ വിതരണം ചെയ്തു 
 
     കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മേലൂർ ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.നോട്ട് പേന, പെൻസിൽ ഇവ ഉൾപ്പെട്ട ഓരോ കിറ്റുകളായി നൂറ്റിമുപ്പതിൽപരം വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.വി.എച്ച് എസ് സി വിഭാഗം പ്രിൻസിപ്പൾ എം .ബീന സ്വാഗതം പറഞ്ഞു പി.ടി.എ പ്രസിഡന്റ് യു.കെ രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മഠാധിപതി സുന്ദരാനന്ദ സ്വാമിജിയെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി പി.കെ.ബാബു, പി എം സുരേഷ്, പ്രകാശൻ പി.വി എന്നിവർ സംസാരിച്ചു.
                 കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ശ്രീരാമകൃഷ്ണമഠത്തിന്റെ വകയായി മഠാധിപതി സ്വാമി സുന്ദരാനന്ദ പഠനോപകരണ വിതരണം ചെയ്യുന്നു.

പരിസ്ഥിതി ദിനാചരണം

വൃക്ഷത്തൈ വിതരണം സീനിയര്‍ അസി.എന്‍.മോളിടീച്ചര്‍ നിര്‍വ്വഹിക്കുന്നു

Thursday 6 June 2019

പ്രവേശനോത്സവം

ഗവ. മാപ്പിള വി.എച്ച്.എന്.എസ് കൊയിലാണ്ടിയിലെ പ്രവേശനോത്സവം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രശസ്ത മിമിക്രി കലാകാരനും അഭിനേതാവുമായ  മണിദാസ് പയ്യോളി ആട്ടവും പാട്ടുമായി കുട്ടികളുമായി സംവദിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്യുകയുണ്ടായി. കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇ.കെ. ഷൈനി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.
കെ.ഷിജു (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ )
യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) കെ.കെ.ചന്ദ്രൻ മാസ്റ്റർ, എം.ബീന തുടങ്ങിയവർ സംബന്ധിച്ചു.

Wednesday 5 June 2019

പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി



       കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ പാഠപുസ്തകങ്ങളിലെ കഥകളെ ആസ്പദമാക്കി ക്ലാസ്സ് ചുവരുകളിൽ ചിത്രങ്ങൾ വരച്ചും അലങ്കരിച്ചും ഒരുങ്ങി കഴിഞ്ഞു.  സ്കൂൾ പ്രവേശനത്തിൽ വർദ്ധനവുണ്ടായതായി ഹെഡ്മിസ്ട്രസ് ചന്ദ്രമതി അറിയിച്ചു.  പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കാൻ വേണ്ടി പ്രശസ്തമി മിമിക്രി കലാകാരനും സിനിമാതാരവുമായ മണിദാസ് പയ്യോളി വിദ്യാലയത്തിലെത്തും.