Saturday 29 June 2019

വിജയോത്സവം ഉദ്ഘാടനം

വിജയരഥം
ഉദ്ഘാടനം ചെയ്തു.
വിജയ രഥം ഉദ്ഘാടനം എം.എൽ.എ, കെ.ദാസൻ നിർവഹിക്കുന്നു.

             കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ്.എൽ.സി വിജയോത്സവം കമ്മറ്റിയുടെ 'വിജയരഥം 2020' എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽ.സി.നൂറു ശതമാനം വിജയവും ഉയർന്ന ഗ്രേഡുകളും കൈവരിക്കാനുള്ള വിവിധയിനം പരിപാടികളെ കോർത്തിണക്കിയ അക്കാദമിക പദ്ധതിയാണ് വിജയരഥം 2020. ഉദ്ഘാടനത്തോടനുബന്ധിച്ച് വടകര വിദ്യാഭ്യാസ ജില്ല എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയൂറ മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സ്വാഗതം പറഞ്ഞു.യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) ഇ.കെ ഷൈനി ( പ്രിൻസിപ്പാൾ ) പി.വി പ്രകാശൻ (കൺവീനർ, വിജയരഥം) എൻ.എൻ സലിം ,പി.കെ ബാബു, പൂർവ വിദ്യാർത്ഥികളായ ജിഷ്ണു സായ്, ഷഹനത്ത് എന്നിവർ സംസാരിച്ചു.

Friday 28 June 2019

വിജയോത്സവം 2019 -20

വിജയരഥം

പ്രശസ്ത മോട്ടിവേറ്റർ റഷീദ് കോടിയൂറ ക്ലാസെടുക്കുന്നു.

        കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് .എസ് .എൽ .സി വിജയോത്സവം 2019 -20 'വിജയരഥം ' ഉദ്ഘാടനത്തിന്റെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലാ എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയൂറ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. പി.കെ ബാബു, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
 

Wednesday 26 June 2019

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും
ലഹരി വിരുദ്ധ സൈക്കിൾ റാലി


          കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡുകളുമായി നഗരത്തിലൂടെ വിദ്യാർത്ഥികളും അധ്യാപകരും സൈക്കിൾ റാലി നടത്തി. റാലിയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ ?വിദ്യാർത്ഥികൾക്കായ് അഡീഷനൽ സബ് ഇൻസ്പെക്ടർ പി.എം സാമ്പു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.. .
.

ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിക്കുന്നു

     വിദ്യാലയ ജാഗ്രതാ സമിതിയും ലഹരിവിരുദ്ധ ക്ലബും സംയുക്തമായി നടത്തിയ ചടങ്ങിൽ പ്രധാനാധ്യാപിക കെ.കെ ചന്ദ്രമതി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. സി. ജയരാജ്, ഷബുല അസീസ് .  എൻ.മോളി ( സീനിയർ അസിസ്റ്റന്റ് ) ഷൈനി.ഒ (കൺവീനർ, ലഹരി വിരുദ്ധ ക്ലബ്) , ശ്രീകല.കെ (കൺവീനർ ജാഗ്രതാ സമിതി ഷബ് ല.കെ, നിഷ കെ.ടി, ഷാജി.സി.കെ, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എ.എസ്.ഐ. സാബു.പി.എം നയിക്കുന്നു..

Sunday 23 June 2019

വിജയോത്സവം 2019 -20

എസ്.എസ്.എൽ.സി വിജയോത്സവം 2019 -20

ഈ വർഷത്തെ എസ്.എസ്.എൽ.സി വിജയോത്സവം ജൂൺ 29 ശനിയാഴ്ച 2 മണിക്ക്ബഹു: എം.എൽ എ കെ.ദാസൻ ഉദ്ഘാടനം ചെയ്യും.അന്ന് രാവിലെ 10 മണിക്ക് പ്രശസ്ത മോട്ടിവേറ്റർ റഷീദ് കൊടിയൂറയുടെ മോട്ടിവേഷൻ ക്ലാസ്സ് കുട്ടികൾക്കായി നൽകും.ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൺ , വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു. കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിക്കും

Friday 21 June 2019

ചിത്രപ്രദർശനവും ചിത്രവായനയും

 ഒ, എൻ.വി കവിതകളുടെ ചിത്രപ്രദർശനത്തിന്റെയും ചിത്രവായനയുടെയും ഉദ്ഘാടനം റഹ് മാൻ കൊഴുക്കല്ലൂർ നിർവ്വഹിക്കുന്നു.


കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചിത്രപ്രദർശനത്തിന്റെയും ചിത്രവായനയുടെയും ഉദ്ഘാടനം ചിത്രകാരൻ റഹ്മാൻ കൊഴുക്കല്ലൂർ നിർവ്വഹിച്ചു.ഒ .എൻ .വി .കവിതകളെ ആസ്പദമാക്കി കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരുടെ മുപ്പതിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്. മാഹി കലാഗ്രാമത്തിലെ ശേഖരങ്ങളിലെ ചിത്രങ്ങളാണിവ. കലാപഠ നത്തെ വൈജ്ഞാനിക വിഷയമാക്കി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം കലാ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്നത് ശ്രദ്ധേയമായി.ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. സി.കെ.ഷാജി സ്വാഗതം പറഞ്ഞു. എൻ. മോളി, വി.രാധാകൃഷ്ണൻ, വിജി. പി.കെ.ബാബു, നിഷ' കെ.ടി തുടങ്ങിയവർ സംസാരിച്ചു.

വായന പക്ഷാചരണം


കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ സാഹിത്യ ചിന്ത വളര്‍ത്തുന്നതിനും സാസ്‌കാരിക മുന്നേറ്റം ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും വിവിധ തരത്തിലുള്ള സാഹിത്യ പരിപാടികള്‍ക്ക് തുടക്കമായി. പുസ്തക പ്രദര്‍ശനം, കവി സംഗമം, പുസ്തകാസ്വാദനം, വിവിധ രചനകള്‍ എന്നിവ സ്‌കൂള്‍ തലത്തില്‍ നടക്കുമെന്ന് നഗരസഭ വിദ്യാഭ്യാസ സമിതി അറിയിച്ചു.ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി. എം. ബിജു, വി. പി. ഇബ്രാഹിംകുട്ടി, കെ. ലത, പി.ടി.എ. പ്രസിഡണ്ട് യു. കെ. രാജന്‍, പ്രിന്‍സിപ്പല്‍ എം. ബീന, പ്രധാനാധ്യാപിക കെ.കെ. ചന്ദ്രമതി, ഗേള്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, കോര്‍ഡിനേറ്റര്‍ എം. എം. ചന്ദ്രന്‍, പി.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Monday 17 June 2019

ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല

    ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ച് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെ‌യ്യുന്നു


       കൊയിലാണ്ടി  ഗവ: മാപ്പിള വിഎച്ച് .എസ് .എസ് .ലെ ഐ.ടി ക്ലബ്ബിന്റെ രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. കൈറ്റ് മാസ്റ്റർ സി.കെ ഷാജി സ്വാഗതവും കൈറ്റ് മിസ്ട്രസ് ബൈജാറാണി എം.എസ്  അധ്യക്ഷതയും വഹിച്ചു. കൈറ്റ് അമ്പാസഡർ ആലിയ നന്ദി രേഖപ്പെടുത്തി.ഒരു ദിവസത്തെ ക്യാമ്പിൽ 25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കും.വിദ്യാർത്ഥികളിൽ ഐ.ടി വിദഗ്‌ദരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് രൂപീകരിക്കപ്പെട്ട പുതിയ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബുകൾ
കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർക്യാമ്പ് വിശദീകരണം നടത്തുന്നു

Sunday 16 June 2019

പഠനോപകരണ വിതരണം

     പഠനോപകരണങ്ങൾ വിതരണം ചെയ്തു 
 
     കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മേലൂർ ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.നോട്ട് പേന, പെൻസിൽ ഇവ ഉൾപ്പെട്ട ഓരോ കിറ്റുകളായി നൂറ്റിമുപ്പതിൽപരം വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.വി.എച്ച് എസ് സി വിഭാഗം പ്രിൻസിപ്പൾ എം .ബീന സ്വാഗതം പറഞ്ഞു പി.ടി.എ പ്രസിഡന്റ് യു.കെ രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മഠാധിപതി സുന്ദരാനന്ദ സ്വാമിജിയെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി പി.കെ.ബാബു, പി എം സുരേഷ്, പ്രകാശൻ പി.വി എന്നിവർ സംസാരിച്ചു.
                 കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ശ്രീരാമകൃഷ്ണമഠത്തിന്റെ വകയായി മഠാധിപതി സ്വാമി സുന്ദരാനന്ദ പഠനോപകരണ വിതരണം ചെയ്യുന്നു.

പരിസ്ഥിതി ദിനാചരണം

വൃക്ഷത്തൈ വിതരണം സീനിയര്‍ അസി.എന്‍.മോളിടീച്ചര്‍ നിര്‍വ്വഹിക്കുന്നു

Thursday 6 June 2019

പ്രവേശനോത്സവം

ഗവ. മാപ്പിള വി.എച്ച്.എന്.എസ് കൊയിലാണ്ടിയിലെ പ്രവേശനോത്സവം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രശസ്ത മിമിക്രി കലാകാരനും അഭിനേതാവുമായ  മണിദാസ് പയ്യോളി ആട്ടവും പാട്ടുമായി കുട്ടികളുമായി സംവദിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്യുകയുണ്ടായി. കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇ.കെ. ഷൈനി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.
കെ.ഷിജു (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ )
യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) കെ.കെ.ചന്ദ്രൻ മാസ്റ്റർ, എം.ബീന തുടങ്ങിയവർ സംബന്ധിച്ചു.

Wednesday 5 June 2019

പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി



       കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ പാഠപുസ്തകങ്ങളിലെ കഥകളെ ആസ്പദമാക്കി ക്ലാസ്സ് ചുവരുകളിൽ ചിത്രങ്ങൾ വരച്ചും അലങ്കരിച്ചും ഒരുങ്ങി കഴിഞ്ഞു.  സ്കൂൾ പ്രവേശനത്തിൽ വർദ്ധനവുണ്ടായതായി ഹെഡ്മിസ്ട്രസ് ചന്ദ്രമതി അറിയിച്ചു.  പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കാൻ വേണ്ടി പ്രശസ്തമി മിമിക്രി കലാകാരനും സിനിമാതാരവുമായ മണിദാസ് പയ്യോളി വിദ്യാലയത്തിലെത്തും.