കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളില്‍ സാഹിത്യ ചിന്ത വളര്‍ത്തുന്നതിനും സാസ്‌കാരിക മുന്നേറ്റം
ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ എല്ലാ
വിദ്യാലയങ്ങളിലും വിവിധ തരത്തിലുള്ള സാഹിത്യ പരിപാടികള്‍ക്ക് തുടക്കമായി.
പുസ്തക പ്രദര്‍ശനം, കവി സംഗമം, പുസ്തകാസ്വാദനം, വിവിധ രചനകള്‍ എന്നിവ
സ്‌കൂള്‍ തലത്തില്‍ നടക്കുമെന്ന് നഗരസഭ വിദ്യാഭ്യാസ സമിതി അറിയിച്ചു.ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ പി. എം. ബിജു, വി. പി. ഇബ്രാഹിംകുട്ടി, കെ. ലത, പി.ടി.എ.
പ്രസിഡണ്ട് യു. കെ. രാജന്‍, പ്രിന്‍സിപ്പല്‍ എം. ബീന, പ്രധാനാധ്യാപിക
കെ.കെ. ചന്ദ്രമതി, ഗേള്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്,
കോര്‍ഡിനേറ്റര്‍ എം. എം. ചന്ദ്രന്‍, പി.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Friday, 21 June 2019
Monday, 17 June 2019
ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല
ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ച് ഉദ്ഘാടനം
| ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു |
കൊയിലാണ്ടി ഗവ: മാപ്പിള വിഎച്ച് .എസ് .എസ് .ലെ ഐ.ടി ക്ലബ്ബിന്റെ രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. കൈറ്റ് മാസ്റ്റർ സി.കെ ഷാജി സ്വാഗതവും കൈറ്റ് മിസ്ട്രസ് ബൈജാറാണി എം.എസ് അധ്യക്ഷതയും വഹിച്ചു. കൈറ്റ് അമ്പാസഡർ ആലിയ നന്ദി രേഖപ്പെടുത്തി.ഒരു ദിവസത്തെ ക്യാമ്പിൽ 25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കും.വിദ്യാർത്ഥികളിൽ ഐ.ടി വിദഗ്‌ദരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് രൂപീകരിക്കപ്പെട്ട പുതിയ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബുകൾ
| കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർക്യാമ്പ് വിശദീകരണം നടത്തുന്നു |
Sunday, 16 June 2019
പഠനോപകരണ വിതരണം
പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മേലൂർ ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.നോട്ട് പേന, പെൻസിൽ ഇവ ഉൾപ്പെട്ട ഓരോ കിറ്റുകളായി നൂറ്റിമുപ്പതിൽപരം വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.വി.എച്ച് എസ് സി വിഭാഗം പ്രിൻസിപ്പൾ എം .ബീന സ്വാഗതം പറഞ്ഞു പി.ടി.എ പ്രസിഡന്റ് യു.കെ രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മഠാധിപതി സുന്ദരാനന്ദ സ്വാമിജിയെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി പി.കെ.ബാബു, പി എം സുരേഷ്, പ്രകാശൻ പി.വി എന്നിവർ സംസാരിച്ചു.
![]() |
| കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ശ്രീരാമകൃഷ്ണമഠത്തിന്റെ വകയായി മഠാധിപതി സ്വാമി സുന്ദരാനന്ദ പഠനോപകരണ വിതരണം ചെയ്യുന്നു. |
Thursday, 6 June 2019
പ്രവേശനോത്സവം
ഗവ. മാപ്പിള വി.എച്ച്.എന്.എസ് കൊയിലാണ്ടിയിലെ പ്രവേശനോത്സവം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രശസ്ത മിമിക്രി കലാകാരനും അഭിനേതാവുമായ മണിദാസ് പയ്യോളി ആട്ടവും പാട്ടുമായി കുട്ടികളുമായി സംവദിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്യുകയുണ്ടായി. കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇ.കെ. ഷൈനി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.
കെ.ഷിജു (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ )
യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) കെ.കെ.ചന്ദ്രൻ മാസ്റ്റർ, എം.ബീന തുടങ്ങിയവർ സംബന്ധിച്ചു.
Wednesday, 5 June 2019
പ്രവേശനോത്സവം
പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ പാഠപുസ്തകങ്ങളിലെ കഥകളെ ആസ്പദമാക്കി ക്ലാസ്സ് ചുവരുകളിൽ ചിത്രങ്ങൾ വരച്ചും അലങ്കരിച്ചും ഒരുങ്ങി കഴിഞ്ഞു. സ്കൂൾ പ്രവേശനത്തിൽ വർദ്ധനവുണ്ടായതായി ഹെഡ്മിസ്ട്രസ് ചന്ദ്രമതി അറിയിച്ചു. പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കാൻ വേണ്ടി പ്രശസ്തമി മിമിക്രി കലാകാരനും സിനിമാതാരവുമായ മണിദാസ് പയ്യോളി വിദ്യാലയത്തിലെത്തും.
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ പാഠപുസ്തകങ്ങളിലെ കഥകളെ ആസ്പദമാക്കി ക്ലാസ്സ് ചുവരുകളിൽ ചിത്രങ്ങൾ വരച്ചും അലങ്കരിച്ചും ഒരുങ്ങി കഴിഞ്ഞു. സ്കൂൾ പ്രവേശനത്തിൽ വർദ്ധനവുണ്ടായതായി ഹെഡ്മിസ്ട്രസ് ചന്ദ്രമതി അറിയിച്ചു. പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കാൻ വേണ്ടി പ്രശസ്തമി മിമിക്രി കലാകാരനും സിനിമാതാരവുമായ മണിദാസ് പയ്യോളി വിദ്യാലയത്തിലെത്തും.
Sunday, 2 June 2019
Subscribe to:
Posts (Atom)







