ഹിരോഷിമാ ദിനം ആചരിച്ചു.
![]() |
ഗവ: മാപ്പിള വി.എച്ച്.എസ്.എസ്.ൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനാധ്യധിക സമാധാന പ്രതീകമായപ്രാവിനെ പറത്തുന്നു |
കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിദ്യാലയത്തിൽ കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളെ വരാന്തകളിൽ പ്രദർശിപ്പിച്ചും സ്നേഹദീപ പ്രോജ്ജ്വലനം നടത്തിയും യുദ്ധവിരുദ്ധ പരിപാടികൾക്ക് തുടക്കമിട്ടു.വിദ്യാലയ മുറ്റത്ത് മുഴുവൻ കുട്ടികളും സ്നേഹ വലയം തീർത്തു കൊണ്ട് വലയത്തിനുള്ളിൽ വെച്ച് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി. പി. എ.പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. സീനിയർ അസിസ്റ്റന്റ് എൻ മോളി, അധ്യാപകരായ ഒ.ഷൈനി, പി കെ.ബാബു, പി.എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ് അംഗം റഷതഷ് രിഫ് സമാധാന സന്ദേശം അ വതരിപ്പിച്ചു.
No comments:
Post a Comment