കൊയിലാണ്ടി :ഗവ: മാപ്പിള വിഎച്ച്എസ് സ്‌കൂളി ലെ അധ്യാപകര്‍ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി.തുടര്‍ച്ചയായി വിദ്യാലയത്തിന്അവധിയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായഹസ്തങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം നടത്തിയത്.
വെള്ളം കയറിയ വീടുകളിലും കാറ്റിലും മഴയത്തും തകര്‍ന്ന വീടുകളിലും അധ്യാപകരെത്തിയത് രക്ഷിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്നു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സന്ദര്‍ശനം നടത്തിയത്.തീരപ്രദേശത്തെ വലിയ മങ്ങാട്, ഫിഷര്‍മെന്‍ കോളനി, ഗുരുകുലം ബീച്ച്, ഐസ് പ്ലാന്റ് റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് ഇരുപത്തിയഞ്ചില്‍പരം അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്റ്റാഫ് സെക്രട്ടറി പി.കെ. ബാബു, സുരേഷ് പി.എം, കെ. ഉണ്ണികൃഷ്ണന്‍, പി.വി. പ്രകാശന്‍, പി.ടി. ഉണ്ണികൃഷ്ണന്‍,ഷബ് ല. കെ, സിന്ധു. കെ.കെ,സി.കെ ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുട്ടികളുടെ വീടുകളിലും സഹായമെത്തിക്കുമെന്ന് ഹെഡ്മിസ്ട്രസ് കെ.കെ. ചന്ദ്രമതി പറഞ്ഞു.
No comments:
Post a Comment