ജീവിതത്തിലേക്കുള്ള
ഏപ്ലസ് പടവുകൾ
![]() |
പടവുകൾ പദ്ധതി പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്യുന്നു. |
കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ജീവിതത്തിലേക്കുള്ള ഏ പ്ലസ് പടവുകൾ പദ്ധതിയുടെ ആദ്യ ശില്പശാല പ്രശസ്ത നാടക പ്രവർത്തകൻ പ്രദീപ് മേമുണ്ട ഉദ്ഘാടനം ചെയ്തു. സമഗ്ര വ്യക്തിത്വ വികസനത്തിലൂടെ ജീവിത മൂല്യങ്ങൾ നേടി എല്ലാ കുട്ടികളും അവരവരുടെ മികവ് കരസ്ഥമാക്കാനുള്ള ദീർഘകാല പദ്ധതിയാണ് പടവുകൾ. കഴിഞ്ഞവർഷം അഞ്ചാം തരത്തിൽ ആരംഭിച്ച ഈ പദ്ധതി കുട്ടികൾ പത്താം ക്ലാസ്സിലെത്തുന്ന 2023 ൽ ഒന്നാം ഘട്ടം പൂർത്തീകരിക്കും. ഖത്തർ കൊയിലാണ്ടി മുസ്ലീം വെൽഫെയർ അസോസിയേഷനാണ് ഈ ദീർഘകാല പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കുട്ടികൾക്ക് വീടുകളിൽ പഠനത്തിന് ഭൗതിക സാഹചര്യങ്ങൾ കൂടി ഒരുക്കി വിദ്യാർത്ഥികളുടെ സർവ്വോന്മുഖ പുരോഗതി ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളും ഇംഗ്ലീഷ് ഹിന്ദി ഭാഷാ പ്രാവീണ്യവും നേടാനുതകുന്ന പ്രതിമാസ സഹവാസ ക്യാമ്പുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
![]() |
ശില്പശാലയിൽ നിന്ന് |
ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷയായി. ഏ.കെ.അഷ്റഫ് സ്വാഗതം പറഞ്ഞു. ഖത്തർ കൊയിലാണ്ടി ഭാരവാഹികളായ താഹബർഗൈവ, എ.അസീസ് അധ്യാപകരായ പി.കെ.ബാബു, കെ ബിന്ദു. തുടങ്ങിയവർ സാരിച്ചു.
'
No comments:
Post a Comment