Monday, 24 October 2016

SCHOOL KALOLSAVAM

SCHOOL KALOLSAVAM
സ്കുള്‍ കലോല്‍സവം ഉദ്ഘാടനം

Friday, 30 September 2016


SSLC വിജയോത്സവം
ഒരുങ്ങാം തിളങ്ങാം
01-10-2016
കാര്യപരിപാടി
സ്വാഗതം                      : ശ്രീമതി. അജിത കൃഷ്‌ണക്കുളങ്ങര
ആധ്യക്ഷ്യം                     : : വി.പി. ഇബ്രാഹിം കുട്ടി
SSLC വിജയോത്സവം രണ്ടാംഘട്ടം
"ഒരുങ്ങാം തിളങ്ങാം'
ഉദ്ഘാടനം                    : അഡ്വ: കെ.സത്യന്‍
(ചെയര്‍മാന്‍,നഗരസഭ)
ആദരിയ്‌ക്കല്‍               : സംസ്ഥാന അധ്യാപക അവാര്‍ഡ്ജേതാ ക്കളായ
                                    ശ്രീ.എംജിബല്‍രാജ് ,
                                          ഡോ: പി. കെ. ഷാജി
                                          മികച്ച NSSപ്രോഗ്രാം ഓഫീസര്‍
                                         .കെ.അഷറഫ് എന്നിവരെആദരിയ്‌ക്കല്‍
.
ആശംസ                     :ശ്രീ.എന്‍.എന്‍.സലീം, പ്രസിഡണ്ട്,പി.ടി.
                                        ശ്രീ. സുരേഷ് കുമാര്‍.പി.ആര്‍
                                         (പ്രിന്‍സിപ്പല്‍, HSS)
                                         ശ്രീമതി. എം.ബീന (പ്രിന്‍സിപ്പല്‍ VHSE)
                                         ശ്രീമതി. ബൈജാറാണി.
നന്ദി                           : ശ്രീ. സി.സുരേഷ് (കണ്‍വീനര്‍,"ഒരുങ്ങാം
                                                                        തിളങ്ങാം")

ക്ലാസ്സ് നയിക്കുന്നത്        : ഡോ:പി.കെ.ഷാജി.

Wednesday, 21 September 2016

മുഖച്ഛായ മാറുന്നു............


        ജി എം വി എച്ച് എസ് എസ് -ന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ മൂന്നുനില കെട്ടിടം നിര്‍മ്മിക്കുവാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പറേ‍‍ഷന്റെ വികസന ഫണ്ടില്‍ നിന്നും 3.75 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്ക് അടുത്ത അധ്യയന വര്‍ഷത്തോടെ പണി പൂര്‍ത്തിയാകും . അതോടെ ഗവ.മാപ്പിള ഹയര്‍ സെക്കണ്ടറി സ്കുളിന്റെ മുഖച്ഛായ മാറി അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരും. ഇതിനായുളള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. കൊയിലാണ്ടി നഗരസഭ, സ്കൂള്‍ അധികൃതര്‍, പി.ടി.എ മറ്റു സന്നദ്ധ സംഘടനകളും ഒന്നിച്ചു കൈ കോര്‍ക്കുകയാണിവിടെ.

മെഡിക്കല്‍ ക്യാംപ്



ഓ​ണാഘോഷം-2016


ഓണാഘോ‍ഷം 2016

      ഈ വര്‍‍‍‍ഷത്തെ ഓണാഘോഷം സപ്തംബര്‍ 9ന് വിവിധ പരിപാടികളോടെ നടന്നു.പൂക്കളമത്സരം,കലാകായികമത്സരങ്ങള്‍ എന്നിവ നടന്നു.

Friday, 26 August 2016

പക്ഷാചരണസമാപനം


       സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ പക്ഷാചരണ ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 11 മണിക്ക് സ്ക്കൂള്‍ അസംബ്ലിചേര്‍ന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പ്രത്യേക അസംബ്ലിയില്‍ സ്വാതന്ത്ര്യദിനാചരണ സന്ദേശവും ജനഗണമന ആലാപനവും നടന്നു
അസംബ്ലിയില്‍ സ്വാതന്ത്ര്യദിനാചരണ സന്ദേശം നല്‍കുന്നു

Wednesday, 10 August 2016


school election

SCHOOL ELECTION
      ജി എം വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ സ്ക്കൂള്‍ പാര്‍ലമെന്ററി ഇലക്ഷന്‍ വ്യാഴാഴ്ച്ച 11 മണിയോടെ പൂര്‍ത്തികരിച്ചു. വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികള്‍ തന്നെ പോളിംഗ് ഓഫീസര്‍മാരായിട്ടാണ് ഇലക്ഷന്‍ നടത്തിയത്.






Tuesday, 9 August 2016

UMBRELLA DISTRIBUTION

            വ്യാപരി ദിനത്തില്‍ കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കുട വിതരണം ചെയ്തു.
വ്യാപരി ദിനത്തില്‍ കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കുട വിതരണം ചെയ്യുന്നു




HIROSHIMA DAY