Thursday, 6 June 2019

പ്രവേശനോത്സവം

ഗവ. മാപ്പിള വി.എച്ച്.എന്.എസ് കൊയിലാണ്ടിയിലെ പ്രവേശനോത്സവം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രശസ്ത മിമിക്രി കലാകാരനും അഭിനേതാവുമായ  മണിദാസ് പയ്യോളി ആട്ടവും പാട്ടുമായി കുട്ടികളുമായി സംവദിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്യുകയുണ്ടായി. കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇ.കെ. ഷൈനി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.
കെ.ഷിജു (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ )
യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) കെ.കെ.ചന്ദ്രൻ മാസ്റ്റർ, എം.ബീന തുടങ്ങിയവർ സംബന്ധിച്ചു.

Wednesday, 5 June 2019

പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി



       കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ പാഠപുസ്തകങ്ങളിലെ കഥകളെ ആസ്പദമാക്കി ക്ലാസ്സ് ചുവരുകളിൽ ചിത്രങ്ങൾ വരച്ചും അലങ്കരിച്ചും ഒരുങ്ങി കഴിഞ്ഞു.  സ്കൂൾ പ്രവേശനത്തിൽ വർദ്ധനവുണ്ടായതായി ഹെഡ്മിസ്ട്രസ് ചന്ദ്രമതി അറിയിച്ചു.  പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കാൻ വേണ്ടി പ്രശസ്തമി മിമിക്രി കലാകാരനും സിനിമാതാരവുമായ മണിദാസ് പയ്യോളി വിദ്യാലയത്തിലെത്തും.
 

Tuesday, 20 March 2018

ലോക വനദിനം

        പരീക്ഷാ ചൂടിൽ വനദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നിലവിലുള്ള വനത്തെ സംരക്ഷിക്കുവാനും കഴിയുന്നത്ര വനംവെച്ചുപിടിപ്പിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം......

പരിസ്ഥിതി ക്ലബ്.
ജി.എം.വി.എച്ച് എസ്.എസ്.കൊയിലാണ്ടി

Friday, 16 March 2018

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് 114-ാം വാർഷികം 2018 മാർച്ച് 31ന് വിപുലമായി ആഘോഷിക്കും.

വാര്‍ഷികാഘോഷം-2018