കൊയിലാണ്ടി ഉപജില്ലാ കലോത്സവം സർഗ്ഗ തീരം 19 ന്റെ തിരി തെളിയിക്കുന്നു
കൊയിലാണ്ടി ഉപജില്ലാ കലോത്സവം സർഗതീരം 19 ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുക്കം മുഹമ്മദ് മുഖ്യാതിഥിയായി. കൊയിലാണ്ടി ഉപജില്ലയിലെ എഴുപതിൽപരം വിദ്യാലയങ്ങളിൽ നിന്നും മാറ്റുരയക്കപ്പെട്ട അയ്യായിരത്തിൽപരം കലാപ്രതിഭകളാണ് 29, 30, 31 ദിവസങ്ങളിൽ 12 വേദികളിലായി കലാ മാമാങ്കത്തിന് വർണ്ണപകിട്ടേകുന്നത്.
ആകാശത്തേക്ക് ഭൂമി രചിക്കപ്പെട്ട കവിത പോലെ പ്രൗഡിയിൽ ഉയർന്നു നിൽക്കുന്ന പുതിയ മൂന്നുനില കെട്ടിടം അതിന്റെ ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈയൊരു കലാ മാമാങ്കത്തിന് വേദിയായത് കൊയിലാണ്ടിയിലെ തീരദേശത്തിന് മറ്റൊരുത്സവമായി 1മാറി.ചടങ്ങിൽ നഗരസഭാ ചെയ്മാൻ അഡ്വ: കെ.സത്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ് ലോഗോ രൂപകല്പന ചെയ്ത ഷാജി കാവിലിനുള്ള ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സ്വാഗതം പറഞ്ഞു. കലോത്സവപതാക രൂപകല്പന ചെയ്ത റഹ്മാൻ കൊല്ലക്കലൂരിനെ ആദരിച്ചു. അശോകൻകോട്ട് (പ്രസി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) രവീന്ദ്രൻ ചിറ്റൂർ (പ്രസി.അത്തോളി ഗ്രാമപഞ്ചായത്ത്) കൂമുള്ളി കരുണാകരൻ (പ്രസി.ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്)
കെ.ഷിജു മാസ്റ്റർ ( നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി) വി പി .ഇബ്രാഹിം കുട്ടി (കൗൺസിലർ) വി.പി.സുധ (എ.ഇ.ഒകൊയിലാണ്ടി ) യുകെ രാജൻ (പി.ടി.എ പ്രസിഡണ്ട്) ജിംഷാദ് വി ( പ്രിൻസിപ്പാൾ ഐ സി.എസ്) വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. റിസപ്ഷൻ കമ്മറ്റി കൺവീനർ സുരേഷ് കല്ലങ്ങൽ നന്ദി പറഞ്ഞു.
No comments:
Post a Comment