Saturday, 27 June 2020

ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലെ സ്കോളർഷിപ്പു വിജയികളെ അനുമോദിച്ചു.

കൊയിലാണ്ടി:
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്എസ്എസ് ൽ ദേശീയ സ്കോളർഷിപ്പു പരീക്ഷയായ നാഷനൽ മീൻസ് കം മെറിറ്റ് വിജയിച്ച നാലു പ്രതിഭകളെ എം.എൽ.എ.കെ.ദാസൻ അനുമോദിച്ചു. ജില്ലയിലെ തന്നെ മികച്ച വിജയശതമാനം വിദ്യാലയത്തിനു നേടാൻ കഴിഞ്ഞതായി അനുമോദന യോഗത്തിൽ പറഞ്ഞു. സ്കോളർഷിപ്പു വിജയികളായ അയിഷാ നസ് ലി, റഷതഷ് രീഫ്, ഷിംനിത്ത് ലാൽ അഹമ്മദ്, മുഹമ്മദ് ഷഹ സാദ് എന്നിവരെയാണ് അനുമോദിച്ചത്. വിദ്യാർത്ഥികൾക്ക് പരിശീലന നേതൃത്വം നൽകിയ അധ്യാപിക കെ.ഷീജ, പി.ടി. പ്രജീഷ് എന്നിവർക്കും  ആദരം നൽകി.
പി.ടി.എ യും ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷനും സംയുക്തമായി ഒരുക്കിയ ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ ഇ.കെ.ഷൈനി സ്വാഗതം പറഞ്ഞു.
കെ.ഷിജു മാസ്റ്റർ (ചെയർമാൻ, വിദ്യാഭ്യാസ സ്ഥിരം സമിതി), വി.പി ഇബ്രാഹിം കുട്ടി (കൗൺസിലർ, നഗരസഭ), യു.കെ രാജൻ (പ്രസിഡണ്ട്, പി.ടി.എ) കെ.കെ.വി.മുഹമ്മദ് (ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ) എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.

Tuesday, 21 January 2020

പാസ് വേഡ് 2019 -20


പാസ് വേഡ് 2019 -20 ഉദ്ഘാടനം ചെയ്തു
ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ പാസ് വേഡ് 2019 -20 വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു



         .സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. മാപ്പിള വി.എച്ച് .എസ്.എസ് ൽ കരിയർ ഗൈഡൻസ് പ്രോഗ്രാം പാസ്‌വേഡ് 2019 -20 വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ എസ്.എസ് എൽ .സി വിദ്യാർത്ഥികൾക്കാണ് വ്യക്തിത്വ വികസന ക്ലാസ്സും കരിയർ ഗൈഡൻസ് ശില്പശാലയും സംഘടിപ്പിച്ചത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ അധ്യക്ഷനായി.പാസ് വേഡ് കോർഡിനേറ്റർ നസീറയൂനസ് പദ്ധതി വിശദീകരിച്ചു.വിജയോത്സവം കൺവീനർ പി.വി പ്രകാശൻ സ്വാഗതം പറഞ്ഞു. വി.സി.ശുഭ, സീനിയർ അസിസ്റ്റൻറ് എ.സതീദേവി, , സി.കെ ഷാജി, എന്നിവർ സംസാരിച്ചു. ബൈജാറാണി എം എസ് നന്ദി പറഞ്ഞു.പ്രശസ്ത മോട്ടിവേറ്റർ ഡോ: അലി അക്ബർ ക്ലാസ് നയിച്ചു.കരിയർ ഗൈഡൻസിൽ നസീറയൂനസ് ക്ലാസ് നയിച്ചു.