Saturday, 27 June 2020
ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലെ സ്കോളർഷിപ്പു വിജയികളെ അനുമോദിച്ചു.
കൊയിലാണ്ടി:
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്എസ്എസ് ൽ ദേശീയ സ്കോളർഷിപ്പു പരീക്ഷയായ നാഷനൽ മീൻസ് കം മെറിറ്റ് വിജയിച്ച നാലു പ്രതിഭകളെ എം.എൽ.എ.കെ.ദാസൻ അനുമോദിച്ചു. ജില്ലയിലെ തന്നെ മികച്ച വിജയശതമാനം വിദ്യാലയത്തിനു നേടാൻ കഴിഞ്ഞതായി അനുമോദന യോഗത്തിൽ പറഞ്ഞു. സ്കോളർഷിപ്പു വിജയികളായ അയിഷാ നസ് ലി, റഷതഷ് രീഫ്, ഷിംനിത്ത് ലാൽ അഹമ്മദ്, മുഹമ്മദ് ഷഹ സാദ് എന്നിവരെയാണ് അനുമോദിച്ചത്. വിദ്യാർത്ഥികൾക്ക് പരിശീലന നേതൃത്വം നൽകിയ അധ്യാപിക കെ.ഷീജ, പി.ടി. പ്രജീഷ് എന്നിവർക്കും ആദരം നൽകി.
പി.ടി.എ യും ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷനും സംയുക്തമായി ഒരുക്കിയ ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ ഇ.കെ.ഷൈനി സ്വാഗതം പറഞ്ഞു.
കെ.ഷിജു മാസ്റ്റർ (ചെയർമാൻ, വിദ്യാഭ്യാസ സ്ഥിരം സമിതി), വി.പി ഇബ്രാഹിം കുട്ടി (കൗൺസിലർ, നഗരസഭ), യു.കെ രാജൻ (പ്രസിഡണ്ട്, പി.ടി.എ) കെ.കെ.വി.മുഹമ്മദ് (ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ) എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.
Tuesday, 21 January 2020
പാസ് വേഡ് 2019 -20
പാസ് വേഡ് 2019 -20 ഉദ്ഘാടനം ചെയ്തു
ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ പാസ് വേഡ് 2019 -20 വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
.സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. മാപ്പിള വി.എച്ച് .എസ്.എസ് ൽ കരിയർ ഗൈഡൻസ് പ്രോഗ്രാം പാസ്‌വേഡ് 2019 -20 വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ എസ്.എസ് എൽ .സി വിദ്യാർത്ഥികൾക്കാണ് വ്യക്തിത്വ വികസന ക്ലാസ്സും കരിയർ ഗൈഡൻസ് ശില്പശാലയും സംഘടിപ്പിച്ചത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ അധ്യക്ഷനായി.പാസ് വേഡ് കോർഡിനേറ്റർ നസീറയൂനസ് പദ്ധതി വിശദീകരിച്ചു.വിജയോത്സവം കൺവീനർ പി.വി പ്രകാശൻ സ്വാഗതം പറഞ്ഞു. വി.സി.ശുഭ, സീനിയർ അസിസ്റ്റൻറ് എ.സതീദേവി, , സി.കെ ഷാജി, എന്നിവർ സംസാരിച്ചു. ബൈജാറാണി എം എസ് നന്ദി പറഞ്ഞു.പ്രശസ്ത മോട്ടിവേറ്റർ ഡോ: അലി അക്ബർ ക്ലാസ് നയിച്ചു.കരിയർ ഗൈഡൻസിൽ നസീറയൂനസ് ക്ലാസ് നയിച്ചു.
Sunday, 22 December 2019
ലിറ്റിൽ സ്റ്റാർസ്
ലിറ്റിൽ സ്റ്റാർസ്
ശില്പശാല ഉദ്ഘാടനം ചെയ്തു
ലിറ്റിൽ സ്റ്റാർസ് ശില്പശാല മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ് എസ് ൽ ആരംഭിച്ച ജീവിതത്തിലേക്കുള്ള ഏപ്ലസ് പടവുകൾ എന്ന പദ്ധതിയുടെ ഭാഗമായി അവധിക്കാല സഹവാസ ക്യാമ്പായ ലിറ്റിൽ സ്റ്റാർസ് പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയും സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുമുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിസ്‌മയക്കാഴ്ചകൾ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.
ജീവിത മൂല്യങ്ങൾ നേടി എല്ലാ കുട്ടികളും അവരവരുടെ മികവ് കരസ്ഥമാക്കാനുള്ള പഞ്ചവത്സര പദ്ധതിയാണ് പടവുകൾ. കഴിഞ്ഞ വർഷം അഞ്ചാം തരത്തിൽ ആരംഭിച്ച പദ്ധതി ഈ വർഷം ആറാംതരത്തിൽ കൂടി ഉൾപ്പെടുത്തി ഓരോ വർഷവും പുതിയ ക്ലാസ്സുകളെ ഉൾച്ചേർത്ത് 2023 ൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഒന്നാം ഘട്ടം പൂർത്തീകരിക്കും. ഖത്തർ കൊയിലാണ്ടി മുസ്ലീം വെൽഫെയർ അസോസിയേഷന്റെ വിദ്യാഭ്യാസ പ്രൊജക്ട് ആണ് പടവുകൾ പദ്ധതി. കുട്ടികൾക്ക് വീടുകളിൽ പഠന സൗകര്യങ്ങൾ കൂടി ഒരുക്കി വിദ്യാർത്ഥികളുടെ സർവ്വോന്മുഖപുരോഗതി ഈ പദ്ധതി ലക്ഷ്യമിടുന്നു.പടവുകളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ വിദ്യാലയത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറി.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും 'മോട്ടിവേഷൻ ക്ലാസ്സുകൾ, കലാകായിക പ്രവൃത്തി പരിചയ ക്ലാസ്സുകൾ, പ്ലാസ്റ്റിക്കിനെതിരെ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ശില്പശാല രൂപകല്പന ചെയ്തിരിക്കുന്നത്.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷയായി.ചീഫ് കോർഡിനേറ്റർ എ.അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അക്കാദമിക് കോർഡിനേറ്റർ സി.കെ.ഷാജി ശില്പശാല വിശദീകണം നടത്തി.പ്രിൻസിപ്പാൾ ഇ.കെ ഷൈനി പി.ടി എ വൈസ് പ്രസിഡണ്ടുമാരായ സി.ജയരാജ്, ടി.നാസർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ.ബാബു നന്ദി പറഞ്ഞു.
Thursday, 7 November 2019
Thursday, 31 October 2019
Subscribe to:
Posts (Atom)